ഈയടുത്ത് രാം ഗോപാല്‍ വര്‍മ തന്‍റെ കരിയര്‍ ബെസ്റ്റെന്നും അസാധ്യമെന്നുമെല്ലാം പറഞ്ഞ് വന്‍ ഹൈപ്പോടെ തീയറ്ററിലെത്തിച്ച സിനിമയായിരുന്നു സാരി. മലയാളി മോഡലും നടിയുമായ ആരാധ്യാ ദേവി ആയിരുന്നു സിനിമയിലെ പ്രധാനവേഷം ചെയ്തത്. മസാല സിനിമയായിട്ടും പ്രേക്ഷകര്‍ സാരിയെ കൈവിട്ടു. സിനിമ തീയറ്ററില്‍ പരാജയമായി. വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നുറക്കെ പ്രഖ്യാപിച്ച് സിനിമ യൂട്യൂബില്‍ റിലീസ് ചെയ്ത് ചെക്കടിച്ചിരിക്കുകയാണ് റാം ഗോപാല്‍ വര്‍മ.
രാം ഗോപാല്‍ വര്‍മയുടെ തിരക്കഥയില്‍ ഗിരി കൃഷ്ണ കമല്‍ ആണ് സിനിമ സംവിധാനം ചെയ്തത്. സാരിയുടുത്ത ആരാധ്യാദേവിയുടെ കഥാപാത്രത്തോട് അമിതമായ അഭിനിവേശം തോന്നി അവസാനം പൊല്ലാപ്പിലാകുന്ന നടന്‍റെ കഥയാണ് സാരി എന്ന് ചുരുക്കി പറയാം. സാരിയെന്നാണ് പേരെങ്കിലും ചിത്രത്തിലെ നായികയ്ക്ക് സാരിയോട് അലര്‍ജിയാണെന്നാണ് പ്രേക്ഷകരില്‍ ചിലരുടെ കമന്‍റ്
ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മിയുടെ ആദ്യ സിനിമയാണ് സാരി. ഇന്‍സ്റ്റാഗ്രാമില്‍ വിഡിയോകളിലൂടെ പ്രശസ്തയായ ശ്രീലക്ഷ്മിയെ രാംഗോപല്‍ വര്‍മതന്നെയാണ് ചിത്രത്തിലെ നായികയായി നിശ്ചയിച്ചത്. തനിക്ക് അയച്ചു കിട്ടിയ റീല്‍ കണ്ടാണ് ശ്രീലക്ഷ്മിയെ ചിത്രത്തിലേക്ക് ക്ഷണച്ചത്. ആരാധ്യാ ദേവി എന്ന പേര് നിര്‍ദേശിച്ചതും രാം ഗോപാല്‍ വര്‍മയാണ്.
എന്നിരുന്നാലും പബ്ലിഷ് ചെയ്ത് 19 മണിക്കൂറായിട്ടും കേവലം 19000 വ്യൂ മാത്രമേ സിനിമ നേടിയിട്ടുള്ളു. ഇത് കൂടാതെ ചിത്രത്തിനിടെ 34വട്ടം പരസ്യങ്ങളുമെത്തുന്നു, ഇത് ആസ്വാദനം കുറയ്ക്കുന്നു എന്നാണ് വിലയിരുത്ത്‍.