Image: Instagram

അഭിപ്രായം തുറന്നുപറയുന്നതിന് ഒട്ടും പിശുക്ക് കാണിക്കാത്ത സിനിമാ സംവിധായകനാണ് രാംഗോപാല്‍ വര്‍മ. ഇപ്പോഴിതാ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് തെലുഗു നടന്‍ ശിവജിയുടെ അഭിപ്രായത്തിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കുകയാണ് രാംഗോപാല്‍ വര്‍മ.  നായികമാര്‍ മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കണമെന്നും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു ശിവജിയുടെ വാക്കുകള്‍. Also Read:'നടിമാരിങ്ങനെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്'; മുഴുവന്‍ മറയ്ക്കുന്ന സാരിയാണ് ഭംഗിയെന്ന് നടന്‍ 



തെലുങ്ക് ചിത്രമായ ധന്‍ഡോറയുടെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശിവജിയുടെ അഭിപ്രായ പ്രകടനം. മേനീപ്രദര്‍ശനം നടത്തരുതെന്നും ശരീരം മുഴുവന്‍ മറയ്ക്കുന്ന സാരിയോ മറ്റ് വസ്ത്രങ്ങളോ ധരിക്കണമെന്നുമായിരുന്നു ശിവജിയുടെ ഉപദേശം. 

ശരീരത്തിലെ ഓരോന്ന് പുറത്തുകാണിക്കുന്നതിലല്ല ശരിക്കുള്ള സൗന്ദര്യം സാരിയിലാണെന്നും ശിവജി പറഞ്ഞു. ഈ വാക്കുകള്‍ക്കെതിരെ ഗായിക ചിന്‍മയി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ശിവജിയുടെ ഈ വാക്കുകള്‍ക്കെതിരെയാണ് ആര്‍ജിവി രംഗത്തെത്തിയിരിക്കുന്നത്. 

‘ഈ ശിവജിയുടെ മുഴുവന്‍ പേര് എന്താണെന്ന് എനിക്കറിയില്ല, നിന്നെപ്പോലെ ഒരു സംസ്കാരമില്ലാത്തവനും വൃത്തികെട്ടവനുമായ ഒരുത്തനെ നിന്റെ വീട്ടിലെ സ്ത്രീകള്‍ സഹിക്കാന്‍ തയ്യാറാണെങ്കില്‍ നിനക്ക് അവരെ സദാചാരം പഠിപ്പിക്കാം, അല്ലാതെ സമൂഹത്തിലേയോ ചലച്ചിത്ര മേഖലയിലേയോ മറ്റേതെങ്കിലും മേഖലയിലോ ഉള്ളവരെ സദാചാരം പഠിപ്പിക്കാന്‍ പോവേണ്ടതില്ലെന്നും വര്‍മ എക്സില്‍ കുറിച്ചു. 

ENGLISH SUMMARY:

Ram Gopal Varma criticizes Telugu actor Shivaji. Varma condemns Shivaji's remarks on actresses' dressing choices and defends their freedom to wear what they choose.