മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഇഞ്ചി വെള്ള'ത്തിലെ ആദ്യ ഗാനം 'ആച്ചി ആച്ചി' പുറത്ത്. മുടി വെട്ടി, ഗര്‍ഭിണിയായി ആനന്ദത്താല്‍ നൃത്തം ചെയ്യുന്ന സായ് പല്ലവിയാണ് ഗാനരംഗത്തിലുള്ളത്. സായ് പല്ലവിയുടെ അപ്രതീക്ഷിത രൂപമാറ്റം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. 

പതിവായി കാണാറുള്ള നീണ്ട ചുരുണ്ട മുടി മാറ്റി, ചെറിയ മുടിയും ബേബി ബമ്പുമായി എത്തുന്ന സായ് പല്ലവിക്കൊപ്പം നൃത്തം ചെയ്യുന്നതും ഗര്‍ഭിണികളാണ്. എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വൈശാലി സാമന്തും ശരണ്യ ശ്രീനിവാസും ചേർന്നാണ്. ഇളങ്കോ കൃഷ്ണന്റെ തമിഴ് വരികൾക്കൊപ്പം വിനായക് ശശികുമാർ എഴുതിയ മലയാളം വരികളും ഗാനത്തിലുണ്ട്.

തന്‍റെ പാട്ടുകളില്‍ മലയാളം വരികള്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ പേരില്‍ റഹ്മാന്‍ മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്. ആ പാട്ടുകളുള്‍പ്പെട്ട ചിത്രങ്ങളിലും പ്രധാനകഥാപാത്രമായി ഒരു മലയാളി ഉണ്ടാവും. ഇഞ്ചിവെള്ളത്തിലെ പുതിയ പാട്ട് പുറത്തുവന്നതോടെ സായ് ചിത്രത്തില്‍ മലയാളി കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നത് എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. 

വിജയ് സേതുപതിയാണ് 'ഇഞ്ചി വെള്ള'ത്തില്‍ നായകനാവുന്നത്. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്തവര്‍ഷം ജനുവരി 29-ന് ചിത്രം റിലീസ് ചെയ്യും.

ENGLISH SUMMARY:

The first song, 'Aachi Aachi,' from Mani Ratnam's upcoming film 'Inchi Vellam' has been released, drawing attention to Sai Pallavi's striking makeover featuring short hair and a baby bump as she dances joyfully alongside other pregnant women. Composed by A.R. Rahman with vocals by Vaishali Samant and Sharanya Srinivas, the track blends Tamil lyrics by Ilanko Krishnan with Malayalam lyrics penned by Vinayak Sasikumar. Because Rahman's tracks featuring Malayalam lyrics have previously coincided with Malayali lead characters, the song's release has sparked speculation over whether Sai Pallavi is playing a Malayali character in the movie. Starring Vijay Sethupathi in the lead and jointly produced by Madras Talkies and Lyca Productions, 'Inchi Vella' is slated for theatrical release on January 29 next year.