nandagovindam-bhajans
  • കാനഡയിലെ എമിഗ്രേഷൻ വകുപ്പിന്റെ പിടിയിലാണെന്ന പ്രചാരണം വ്യാജമാണെന്നും വിസ നിയമങ്ങൾ പാലിച്ച് സെപ്റ്റംബർ 29-ന് തന്നെ രാജ്യം വിട്ടതായും നന്ദഗോവിന്ദം ഭജൻസ് വ്യക്തമാക്കി.

കാനഡ ടൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്. കരാറിൽ പറഞ്ഞ രീതിയിൽ കൃത്യമായാണ് പരിപാടി നടത്തിയതെന്നും വീസചട്ടപ്രകാരം കൃത്യമായി തീയതികളിൽ കാനഡയിൽ നിന്നും മടങ്ങിയെന്നും നന്ദഗോവിന്ദം ഭജൻസ് പറഞ്ഞു. എമിഗ്രേഷൻ വകുപ്പിന്റെ പിടിയിലാണ വാർത്ത തെറ്റാണെന്നും നന്ദഗോവിന്ദം ഭജൻസ് സ്ഥിരീകരിച്ചു. നിലവിൽ സിംഗപ്പൂരിലുള്ള നന്ദഗോവിന്ദം ടീം ഇവിടുത്തെ പരിപാടിക്ക് ശേഷം ന്യൂസിലൻഡിലേക്ക് പോകുമെന്നും വ്യക്തമാക്കി. 

Also Read: കോടിയേരിയുടെ ഫ്ലക്സ് വലിച്ച് കീറി എസ്എഫ്ഐ പ്രവര്‍ത്തകന്‍; വിഡിയോ

കരാറിനു വിരുദ്ധമായി പരിപാടികൾ നടത്തിയെന്നാണ് നന്ദഗോവിന്ദത്തിന് എതിരായ ആരോപണം. ത്രിവേണി ഫൈൻ ആർട്‌സുമായി കരാറിലേർപ്പെട്ടാണ് നന്ദഗോവിന്ദം ഭജൻസ് കാനഡയിൽ പരിപാടിക്കെത്തിയത്.  ഏഴിടങ്ങളിലായിരുന്നു പരിപാടി. കരാർ പ്രകാരം എഡ്മണ്ടൻ സിറ്റിയിൽ ഭജൻസ് നടത്താൻ 'നമഹ' അസോസിയേഷൻ കരാറിലെത്തിയിരുന്നു. ഇതിനു ശേഷം തൊട്ടടുത്തുള്ള കാൽഗറിയിൽ അധികമായി ഒരു ഷോ പ്രഖ്യാപിക്കുകയുമായിരുന്നു. ഇത് സംഘാടകരെ വഞ്ചിക്കുന്നതാണെന്നാണ് പരാതി. മലയാളി കൂട്ടായ്മയായ 'നമഹ'നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാനഡയിൽ നന്ദഗോവിന്ദം ഭജൻസിനെതിരെ ഇമിഗ്രേഷൻ നടപടികളുണ്ടായി എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇതിനെതിരെയാണ് നന്ദഗോവിന്ദം ഭജൻസ് രംഗത്തെത്തിയത്. 

'ഏഴുപരിപാടിക്ക് പുറമെ ഒരുപരിപാടി നന്ദഗോവിന്ദം സ്വന്തമായി പ്രഖ്യാപിച്ചതാണ്. പ്രവീണിൻറെ പേജിൽ നിന്നാണ് പരിപാടി അനൗൺസ് ചെയതത്. ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് സംഘാടകർ പറഞ്ഞതോടെ ടിക്കറ്റ് സോൾ‍ഡ് ഔട്ടായശേഷം അനൺസ് ചെയ്യാം എന്നു പറഞ്ഞു. പിന്നീട് പരിപാടിക്കു ശേഷം സ്വന്തം പേജിൽ വച്ചാണ് കാൽഗറിയിലെ ഷോ പ്രഖ്യാപിച്ചത്. ഇരുസ്ഥലങ്ങളും തമ്മിൽ 300 കിലോ വ്യത്യാസമുണ്ട്. പരിപാടി പ്രഖ്യാപിച്ചതിനു പിന്നാലെ മോശമായാണ് സംസാരിച്ചത്. നിയമപരമായി തെറ്റാണെന്ന് പറഞ്ഞ് മെയിൽ അയച്ചു' എന്നും നന്ദഗോവിന്ദം പറഞ്ഞു. 

Also Read: 'പ്രിയപ്പെട്ട പിഷാരടിക്ക്..' രമേശ് പിഷാരടിക്ക് ജന്മദിനാശംസകൾ നേര്‍ന്ന് മമ്മൂട്ടി

മറ്റൊരിടത്ത് നടത്തുന്നതിനെ വിമർശിക്കാൻ സംഘാടകർക്ക് സാധിക്കില്ലെന്നും ഇക്കാര്യം കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും നന്ദഗോവിന്ദം ഭജൻസ് വ്യക്തമാക്കി. പരിപാടി അനൗൺസ് ചെയ്ത ശേഷം അറ്റാക്ക് ചെയ്യുകയാണ്. 29 ന് കാനഡിയിൽ നിന്നും മടങ്ങിയെന്നും എല്ലാം നിയമപരമായാണ് പൂർത്തിയാക്കിയതെന്നും നന്ദഗോവിന്ദം ഭജൻസ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കാനഡയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് നന്ദഗോവിന്ദം ഭജൻസ്. കാനഡയിലും ഇന്ത്യയിലും നികുതി അടയ്ക്കുന്നുമുണ്ട്. അതിനാൽ കാനഡയിൽ നേരിട്ട് പരിപാടി നടത്താമെന്നും നന്ദഗോവിന്ദം വിശദീകരിച്ചു. വിഡിയോയ്ക്ക് താഴെ തെറിവിളിക്കുന്നവരുണ്ടാകും. ഹിന്ദുക്കളെ പറ്റിച്ച് ജീവിക്കുന്നവരാണെന്ന് പറയും. അത്തരക്കാർക്ക് അത് തുടരാമെന്നും നന്ദഗോവിന്ദം വിഡിയോയിൽ വ്യക്തമാക്കി. 

ENGLISH SUMMARY:

Nandagovindam Bhajans has strongly rejected rumors surrounding their recent Canada tour, clarifying that all performances were conducted strictly as per contract terms and in compliance with visa regulations. Addressing social media claims of being detained by immigration authorities over a contract dispute with organizers 'Namaha' and 'Triveni Fine Arts,' the group confirmed they had already departed Canada legally on September 29. They stated that as a registered entity in both Canada and India paying local taxes, they hold full legal rights to announce additional shows independently. The team is currently performing in Singapore and is scheduled to proceed to New Zealand next for their upcoming shows.