sri-sri-movie

TOPICS COVERED

ദുല്‍ഖര്‍ സല്‍മാന്‍, പൂജ ഹെഗ്ഡേ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാനുന്ന 'ശ്രീ ശ്രീ' സിനിമയിലെ ആദ്യഗാനം പുറത്ത്. 'ബൊമ്മ ബൊമ്മ' എന്ന് തുടങ്ങുന്ന ലിറിക്കൽ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ദുൽഖർ സൽമാൻ- പൂജ ഹെഗ്‌ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു യാത്രയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ റൊമാന്റിക് മെലഡി ദുൽഖറിന്റെയും പൂജയുടെയും കിടിലൻ ഓൺ-സ്ക്രീൻ കെമിസ്ട്രി കൊണ്ട് ശ്രദ്ധേയമാണ്. ദേശീയ അവാർഡ് ജേതാവായ ജി. വി. പ്രകാശ് കുമാര്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്.

നവാഗതനായ രവി നെലകുടിതി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശ്രീ ശ്രീ'. എസ്‌എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിനും പൂജയ്ക്കും പുറമെ ദീക്ഷിത് ഷെട്ടി, രമ്യ കൃഷ്ണൻ, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2026 ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

തെലുങ്കില്‍ വലിയ ഫാന്‍ബേസുള്ള ദുൽഖർ സൽമാൻ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ഇത് കൂടാതെ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാൻ നായകനാകുന്ന വരാനിരിക്കുന്ന റിലീസുകൾ.

ENGLISH SUMMARY:

The first lyrical song, titled 'Bomma Bomma', from the upcoming film Sree Sree starring Dulquer Salmaan and Pooja Hegde, has been released. Composed by National Award-winner G. V. Prakash Kumar and sung by Kapil Kapilan, this travel-themed romantic melody highlights the vibrant on-screen chemistry between the lead pair. Directed by debutant Ravi Nelakuditi and produced by Sudhakar Cherukuri under SLV Cinemas, the movie also features Dikshith Shetty, Ramya Krishnan, and Jagapathi Babu in key roles. Marking Dulquer's fifth Telugu venture, Sree Sree is scheduled for a theatrical release in December 2026.