dulquer-salmaan-2

 

ഭൂട്ടാനില്‍നിന്ന് നികുതിവെട്ടിച്ച് വാഹനം കടത്തിയ കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസ്. നാല് വാഹനങ്ങള്‍ കൂടി ദുല്‍ഖറിന്റെ പക്കലെന്ന് കസ്റ്റംസ്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കി. എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്ന് ദുല്‍ഖര്‍ മൊഴിനല്‍കി.

 

ഭൂട്ടാൻ ആഡംബര വാഹന കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് പ്രിന്റീവ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ദുൽഖറിന്റെ മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ ഏഴുമണിക്കൂർ നീണ്ടു. ദുൽഖറിന്റെ ഉടമസ്‌ഥതയിലുള്ള 4 വാഹനങ്ങൾ നേരത്തെ ഓപ്പറേഷൻ നുമ്ഖോറിന്റെ ഭാഗമായി കസ്‌റ്റംസ് പിടിച്ചെടുത്തിരുന്നു.

 

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്ന് കസ്‌റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി. വാഹനങ്ങൾ ആരിൽ നിന്ന് വാങ്ങി, എങ്ങനെയാണ് വാങ്ങിയത്, ഇതിന്റെ പണിടപാടുകൾ തുടങ്ങിയ കാര്യങ്ങളായിരുന്നു ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടത്.

 

നിയമപരമായ മാർഗത്തിൽ കൂടിയാണ് വാഹനങ്ങൾ വാങ്ങിയതെന്നാണ് ദുൽഖർ മൊഴി നൽകിയത് എന്നാണ് വിവരം. ഭൂട്ടാനിൽ നിന്ന് കൊണ്ടുവന്ന വാഹനങ്ങളാണെന്ന് തനിക്ക് അറിവില്ലെന്നും ദുൽഖർ വ്യക്‌തമാക്കി. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ തന്നെ ദുൽഖർ കസ്‌റ്റംസിന് സമർപ്പിച്ചിരുന്നു.

ENGLISH SUMMARY:

Customs is set to question actor Dulquer Salmaan again in connection with the alleged Bhutan luxury vehicle smuggling and tax evasion case. Officials have sought additional documents after identifying four more vehicles linked to the actor. Dulquer has denied any knowledge of wrongdoing, stating that all the vehicles were purchased through legal channels. The investigation follows a seven-hour interrogation conducted by the Customs Preventive Wing in Kochi as part of Operation Numkhor.