Image Credit : Instagram / Youtube

ഫിഫ ലോകകപ്പില്‍ കയ്യൊപ്പ് ചാര്‍ത്തി മലയാളി താരം രജിത് ദേവ്. ഫിഫ ലോകകപ്പ് ഔദ്യോഗിക ആൽബത്തിലെ 18 ഗാനങ്ങളില്‍ ഒന്നൊന്നായ ‘സീർ സീർ’ എന്ന ഗാനത്തിന്‍റെ കോറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത് രജിത് ദേവാണ്. നടിയും നർത്തകിയുമായ നോറ ഫത്തേഹി, ഫ്രഞ്ച് ഗായിക വെജ്ഡ്രീം, സംഗീത സംവിധായകൻ സഞ്ജോയ് എന്നിവരുള്‍പ്പെടുന്ന ഗാനം യുട്യൂബിൽ 3 കോടിയിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി മുന്നേറുകയാണ്. 

പത്തുവര്‍ഷത്തിലേറെയായി നോറ ഫത്തേഹിയുമായി ചേർന്നു പ്രവർത്തിക്കുകയാണ് രജിത്. മുംബൈയിൽ ജനിച്ചുവളർന്ന രജിത്തിന്റെ കുടുംബം ഷൊർണൂരിലാണ് താമസിച്ചിരുന്നത്. കാല്‍പ്പന്തുകളിയുടെ ആവേശത്തിനൊപ്പം ഫിഫയുടെ ഔദ്യോഗിക  ഗാനത്തില്‍ ഒരു മലയാളിക്കയ്യൊപ്പ് കൂടി ചേര്‍ന്നത് ഏറെ സന്തോഷമുളള കാര്യമെന്ന് പറയുകയാണ് സോഷ്യല്‍ ലോകം. മൊറോക്കോയിലെ കാസബ്ലാങ്കയിലാണ് ‘സീർ സീർ’ എന്ന ഗാനം ചിത്രീകരിച്ചത്. സ്റ്റേഡിയത്തിലെ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് ആകെ ലഭിച്ചത് 15 മിനിറ്റ് ആയിരുന്നെന്നും കൃത്യമായ പ്ലാനിങ്ങും ടീമിന്‍റെ സഹകരണവുമാണ് ആ രംഗങ്ങള്‍ മികച്ചതാക്കാന്‍ സഹായിച്ചതെന്നും രജിത് പറയുന്നു.

വലിയ കയ്യടിയാണ് ‘സീർ സീർ’ എന്ന ഗാനത്തിനും കോറിയോഗ്രാഫിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊറന്റോയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നോറ ഫത്തേഹി ഈ ഗാനത്തിന് നൃത്തം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ENGLISH SUMMARY:

Rijit Dev, a talented Malayalam artist, has left his mark on the FIFA World Cup by choreographing the song 'Seer Seer' for the official album. This song, featuring Nora Fatehi, has already garnered over 30 million views on YouTube, showcasing a significant achievement for Indian talent on a global stage.