തലമുറ വ്യത്യാസമില്ലാതെ ഏറ്റെടുത്തതാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ഓരോ പാട്ടുകളും. എണ്ണമറ്റ ഓണപാട്ടുകളും അതിലുള്‍പ്പെടുന്നു. വരവേല്‍പ്പ് എന്ന സിനിമയ്ക്ക് വേണ്ടിയെഴുതിയ ഈ പാട്ടാണ് കൈതപ്രത്തിന്‍റെ ഫേവറൈറ്റ്. അന്നുമിന്നും ഇഷ്ടമുള്ള ഓണപാട്ടേതെന്ന് ചോദിച്ചാല്‍ സംശയിക്കാറേയില്ല. മഹാബലിയുടെ തന്നെ പ്രതിരൂപമാണ് ഓണത്താറ്.
പിന്നെയും എഴുതി എത്രയോ ഓണപാട്ടുകള്‍. ഗായകന്‍ യേശുദാസിന്‍റെ തരംഗിണിക്ക് വേണ്ടിയും ആകാശവാണിക്ക് വേണ്ടിയും എണ്ണമറ്റ ഓണപാട്ടുകള്‍ എഴുതിയ മിക്കതും മലയാളികള്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചവ.