മിഷ്കിനും കീര്‍ത്തി സുരേഷും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സത്യവാൻ സാവിത്രി. ചിത്രത്തിന്‍റെ പ്രസ് മീറ്റില്‍ വച്ച് നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെ മിഷ്കിന്‍ അടുത്തിരുന്ന കീര്‍ത്തി സുരേഷിന്‍റെ കാല്‍മുട്ടില്‍ തൊടുന്നുണ്ടെന്നും അപ്പോള്‍ കീര്‍ത്തി ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും മറ്റും ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളാണ് സൈബറിടത്ത് നിറയുന്നത്. കീര്‍ത്തിയേയും മിഷ്കിനേയും ആക്ഷേപിക്കുന്ന രീതിയിലേക്കും ഇവയില്‍ പലതും മാറിയിട്ടുണ്ട്.

എന്നാല്‍ ഈ വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് കീര്‍ത്തി സുരേഷ്. സിനിമകളിൽ സഹതാരങ്ങൾ തൊടുന്നതിൽ കുഴപ്പമില്ലാത്ത നടിക്ക് ഇതിലെന്താണ് പ്രശ്നമെന്ന് ചോദിക്കുന്ന ഒരു എക്സ് യൂസറിന്‍റെ പോസ്റ്റിനാണ് മറുപടിയുമായി കീര്‍ത്തിയെത്തിയത്.  താനും മിഷ്കിനും തമ്മില്‍ അച്ഛനും മകളും പോലെയുള്ള ബന്ധമാണുള്ളതെന്ന് കീര്‍ത്തി പറഞ്ഞു. തനിക്ക് അസ്വസ്ഥത ഇല്ലായിരുന്നെന്നും ചില കാര്യങ്ങളില്‍ ആളുകളുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്നും നടി വ്യക്തമാക്കി

'ആദ്യമായി, എന്റെ മുഖത്ത് നിങ്ങൾ എവിടെയാണ് അസ്വസ്ഥത കണ്ടത്? ഞങ്ങൾ തമ്മിൽ അച്ഛൻ-മകൾ ബന്ധമാണെന്ന് ഞങ്ങളിരുവരും പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? രണ്ടാമതായി, എനിക്ക് അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് തന്നെ കരുതുക, സിനിമകളിൽ അഭിനയിക്കുമ്പോൾ തൊടുന്നതിനാൽ പൊതുവിടത്തിലും അങ്ങനെ തന്നെ ആയിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ചില കാര്യങ്ങൾ നേരെയാക്കേണ്ടതുണ്ട് സഹോദരാ,' കീർത്തി എക്സില്‍ കുറിച്ചു. കീർത്തിയുടെ പ്രതികരണത്തിന് പിന്നാലെ വിമർശനം ഉന്നയിച്ചയാൾ പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തു.

ENGLISH SUMMARY:

Actress Keerthy Suresh has issued a sharp response on X to social media trolls criticizing a viral moment from the press meet of her upcoming film Sathyavan Savithri, where director-actor Mysskin touched her knee while speaking to the media. Responding to a user who claimed she looked uncomfortable while questioning her boundaries based on on-screen roles, Keerthy clarified that she felt no discomfort and shares a father-daughter bond with Mysskin. She strongly called out the mindset that equates acting in films with public behavior, urging people to correct such attitudes. Following her firm reply, the user deleted the post and issued an apology.