തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്ക്ക് ഇന്ന് 42–ാം പിറന്നാള്‍. സിനിമാ ലോകത്തും നിന്നും ആരാധകരില്‍ നിന്നും ആശംസാപ്രവാഹമാണ് താരത്തിന്. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് പങ്കാളി വിഘ്നേഷ് ശിവന്റെ പിറന്നാള്‍ പോസ്റ്റ് തന്നെയാണ്. അധികം പുറത്തേക്ക് വരാത്ത തങ്ങളുടെ പഴയ പ്രണയ ചിത്രങ്ങളാണ് വിഘ്നേഷ് പുറത്തുവിട്ടിരിക്കുന്നത്.
പ്രണയത്തിന്റെ തുടക്കവും വിവാഹവും ഒടുവില്‍ മക്കള്ക്കൊപ്പവുമുള്ള ചിത്രങ്ങളും വിഡിയോയില്‍ വിഘ്നേഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഇനിയൊരു ജന്മമുണ്ടെങ്കില് അതിലും എനിക്ക് നീ തന്നെ വേണം, ലവ് യൂ എന്റെ ഉയിര്, ഉലകം, എന്റെ തങ്കമേ' എന്നാണ് പിറന്നാള്‍ വിഡിയോക്കൊപ്പം വിഘ്നേഷ് കുറിച്ചത്.
2022 ജൂണ്‍ 9നാണ് വിഘ്നേഷ് ശിവൻ നയന്‍താരയെ വിവാഹം കഴിച്ചത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയ്ക്കായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ വര്‍ഷം തന്നെ ഉയിര്, ഉലകം എന്നീ ഇരട്ടക്കുട്ടികളും ജനിച്ചിരുന്നു.