hansika-krishnakumar

നടൻ കുഞ്ചാക്കോ ബോബൻ തനിക്കയച്ച ചിത്രം പങ്കുവെച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. അമൽ നീരദ് ചിത്രം 'ബാച്ച്‌ലർ പാർട്ടി ഡ്യൂഎക്‌സ്' പ്രൊമോഷൻ പരിപാടികൾക്കിടെ തന്റെ ഇളയമകൾ ഹൻസിക, കുഞ്ചാക്കോ ബോബനും മറ്റു താരങ്ങൾക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് കൃഷ്ണകുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ഹൃദ്യമായ ഒരു കുറിപ്പും കൃഷ്ണകുമാർ ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

മുംബൈ ഓഫിസിൽ ഇരിക്കുമ്പോൾ വാട്സാപ്പിൽ മെസേജ് വന്നു. തുറന്നപ്പോൾ ഒരു സെൽഫിയാണ്. അയച്ചിരിക്കുന്നത് മലയാളികളുടെ ഇഷ്ടതാരം ചാക്കോച്ചൻ. ഒപ്പം ഒരു അടിക്കുറിപ്പും 'വിത്ത് യുവർ ചോട്ടാ'. വീട്ടിൽ നാലുമക്കളിൽ ഇളയവൾ ഹൻസു. അതിനാൽ ചാക്കോച്ചൻ അവളെ ചോട്ട ആക്കി എന്നും കൃഷ്ണകുമാർ പറയുന്നു.

'മനസിൽ ഒരു സന്തോഷം തോന്നി. മുഖത്തൊരു ചിരിയും വന്നു. ഉടനെ ചാക്കോച്ചനെ വിളിച്ചു സന്തോഷവും നന്ദിയും അറിയിച്ചു. ഹൻസു ജനിക്കുന്നതിന് 5 കൊല്ലം മുൻപ് ഇറങ്ങിയ ചാക്കോച്ചൻ ചിത്രമാണ് 'പ്രിയം'. അതിലെ പാട്ടുകൾ കുട്ടികൾക്ക് അന്ന് വളരെ ഇഷ്ടമായിരുന്നു. ഹാൻസുവിന്റെ കുഞ്ഞുപ്രായത്തിൽ അവളും ഈ പാട്ടു ഇടുമ്പോൾ ടിവിയിൽ നോക്കി ഇരിക്കുമായിരുന്നു. 

ഹൻസിക കൃഷ്ണയുടെ അരങ്ങേറ്റ ചിത്രമാണ് 'ബാച്ച്‌ലർ പാർട്ടി ഡ്യൂഎക്‌സ്'. നവംബർ 19 -നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ചിത്രത്തിലെ പ്രധാന താരനിരയെ അണിനിരത്തിയുള്ള ട്രെയിലറും പോസ്റ്ററുകളും ഇതിനകം ഏവരും ഏറ്റെടുത്തു കഴിഞ്ഞു. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ENGLISH SUMMARY:

actor and BJP leader Krishnakumar has shared a heartwarming selfie sent by Kunchacko Boban featuring his youngest daughter, Hansika Krishna. The snapshot captures a sweet moment from the promotional events of their upcoming film 'Bachelor Party 2X'.