bachelor-party-dleux-malayalam
  • നായക-വില്ലൻ പരിവേഷങ്ങളെ പൊളിച്ചെഴുതി തോക്കേന്തിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്

മ ലയാള സിനിമയിലെ സ്റ്റൈലിഷ് ഫിലിം മേക്കർ അമൽ നീരദിന്റെ പുതിയ ചിത്രമായ 'ബാച്ച്‌ലർ പാർട്ടി D'eux'ന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിൽ കൾട്ട് പദവി നേടിയ 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗത്തിന്റെ ആക്ഷൻ ത്രില്ലർ ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. നായക-വില്ലൻ പരിവേഷങ്ങളെ പൊളിച്ചെഴുതി തോക്കേന്തിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

കുഞ്ചാക്കോ ബോബൻ, നസ്‌ലിൻ ഗഫൂർ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം നദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണ, പാരീസ് ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

2012ൽ കലാഭവൻ മണി, ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്മാൻ, വിനായകൻ, നിത്യ മേനൻ എന്നിവർക്കൊപ്പം പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷത്തിലെത്തിയ ചിത്രമാണ് 'ബാച്ച്‌ലർ പാർട്ടി'. ഒന്നാം ഭാഗത്തിൽനിന്ന് വ്യത്യസ്തമായി പുതിയ പശ്ചാത്തലവും താരങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യ ഭാഗത്തിൽ കള്ളപ്പണത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നെങ്കിൽ, സീക്വലില്‍ സ്വർണവേട്ടയാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

അമൽ നീരദ് പ്രൊഡക്‌ഷൻസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവംബർ 19ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രാഥമിക വിവരം. ഉണ്ണി ആറാണ് സംഭാഷണങ്ങൾ എഴുതുന്നത്. അപ്പു പ്രഭാകരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

'ബാച്ച്‌ലർ പാർട്ടി'യുടെ വിജയത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഘടകങ്ങളിലൊന്ന് രാഹുൽ രാജ് ഒരുക്കിയ സംഗീതമായിരുന്നു. രണ്ടാം ഭാഗത്തില്‍ ക്രിസ്റ്റോ സേവ്യറാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ഒന്നാം ഭാഗത്തിലെ ഐഡന്റിക്കൽ ബിജിഎം രണ്ടാം ഭാഗത്തിലുമുണ്ടെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. 'ട്രെയിലർ കണ്ടിട്ട് ഒരു കാര്യം ഉറപ്പിക്കാം, വരാൻ പോകുന്നത് അഡാറ് വിഷ്വൽ ട്രീറ്റ്‌മെന്റ്' എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം.

ENGLISH SUMMARY:

The official trailer for director Amal Neerad’s action thriller Bachelor Party Deluxe, the sequel to his 2012 cult film Bachelor Party, has been released. The trailer promises a visually striking action entertainer centered around a gold heist with a massive star cast including Kunchacko Boban, Naslen, Tovino Thomas, Soubin Shahir, and Jyothirmayi. Jointly produced by Amal Neerad Productions, Fahadh Faasil and Friends, and Anwar Rasheed Entertainments, the movie features dialogue by Unni R., cinematography by Appu Prabhakar, and music by Christo Xavier. Social media reactions have been highly enthusiastic, praising the stylish execution and the return of the iconic original background score ahead of its planned theatrical release on November 19.