naslin-nazriya

TOPICS COVERED

സൂര്യ ചിത്രം സീന്‍ റിലീസിനൊരുങ്ങുകയാണ്. ജീത്തു മാധവന്‍റെ സംവിധാനം കൊണ്ടും നസ്​ലിന്‍റേയും നസ്രിയയുടേയും സാന്നിധ്യം കൊണ്ടും ചിത്രത്തിനായി മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങിനിടെ നസ്​ലിനേയും നസ്രിയയേയും സ്വാഗതം ചെയ്​തുകൊണ്ടുള്ള ഇന്‍ട്രോ വിഡിയോ ശ്രദ്ധ നേടുകയാണ്. 

'തെന്നിന്തിയ സിനിമാവിന്‍ ചോക്ലേറ്റ് ബോയ്' എന്നാണ് നസ്​ലിനെ ഇന്‍ട്രോ വിഡിയോയില്‍ അവതരിപ്പിച്ചത്. 'ഇളംപെണ്‍കളിന് റൈറ്റ്സ്വൈപ്പ്', 'ഹോം എല്ലാ ഹോമിലും നസ്​ലിനെ ഹോമിയാകികൊണ്ട് സേര്‍ത്തത്' എന്നിങ്ങനെ പോകുന്നു നസ്​ലിനെ കുറിച്ചുള്ള ഗുണഗണങ്ങള്‍. ഇന്‍ട്രോ വിഡിയോ​ക്കിടെ ചമ്മല് കൊണ്ട് ചിരിക്കുന്ന നസ്​ലിന്‍റെ മുഖവും കാണാം. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

നവംബർ 6-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ 'ഡി.എസ്.പി. ഇമ്പരാജ്' എന്ന ഒരു പൊലീസ് ഓഫീസറെയാണ് സൂര്യ അവതരിപ്പിക്കുന്നത്. നസ്​ലിൻ ഇതിൽ സൂര്യയ്ക്ക് തുല്യനായ വില്ലൻ വേഷത്തിലാണ് എത്തുന്നത്. നസ്രിയയുടെ വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകും. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. 

ENGLISH SUMMARY:

An introductory video featuring young actor Naslen at the audio launch of Suriya's upcoming film 'Scene' has gone viral on social media. The playful clip introduced Naslen as South India's chocolate boy, capturing his bashful reactions alongside co-star Nazriya. Directed by Jithu Madhavan, the movie slated for November 6 release stars Suriya as DSP Imparaj, with Naslen playing a main villain and Sushin Shyam composing the music. Fans have heavily shared the video across platforms, fueling high anticipation for the multi-starrer theatrical release.