rimi-tomy-marries-libin-mathew

ഗായിക റിമി ടോമിക്ക് ഇനി ജീവിതത്തിൽ പുതിയൊരു കൂട്ട്. ഗായികയായും അവതാരകയായും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവല്ലിയിലുള്ള പള്ളിയിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം.

തൂവെള്ള നിറത്തിലുള്ള ഗൗണിലായിരുന്നു റിമി എത്തിയത്. നീല സ്യൂട്ടായിരുന്നു വരൻ ലിബിന്റെ വേഷം. അടുത്തിടെയാണ് വിവാഹിതയാകാൻ പോകുന്ന വിവരം റിമി ആരാധകരുമായി പങ്കുവച്ചത്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിവരം പങ്കുവച്ചതും ഒപ്പം അനാവശ്യവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും തന്‍റെ യൂട്യൂബ് ചാനലിലൂടെ പറയുന്ന കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണമെന്നും താരം ഓര്‍മിപ്പിച്ചിരുന്നു. വിവാഹ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് റിമിക്ക് ആശംസകളുമായി എത്തിയത്. കൂടാതെ പുതിയൊരു ജീവിതത്തിലേയ്ക്കുള്ള യാത്രയില്‍ താനും വളരെ ആകാംക്ഷയിലാണെന്ന് റിമി പറഞ്ഞിരുന്നു.

മുംബൈ മലയാളിയായ ലിബിന്റെ ജന്മനാട്ടിൽവച്ചായിരിക്കും വിവാഹമെന്നും വിവാഹശേഷം മുംബൈയിൽ താമസിക്കുമെന്നും റിമി നേരത്തെ അറിയിച്ചിരുന്നു. മുംബൈയിലെ ബാന്ദ്രയിൽ റിമി ഫ്ലാറ്റും സ്വന്തമാക്കിയിട്ടുണ്ട്. 

 

malayalam-singer-rimi-tomy-marriage:

Rimi Tomy marriage news is currently trending as the beloved Malayalam singer and anchor tied the knot with gym trainer Libin Mathew in an intimate ceremony in Mumbai. Fans and followers are celebrating the news, which was officially shared through her YouTube channel.