• വിവാഹബന്ധം അവസാനിപ്പിച്ചാലും സൗഹൃദം തുടരുമെന്ന് പവന്‍ കല്യാണും ഭാര്യ അന്നയും

നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണും ഭാര്യ അന്ന കൊനിഡാലയും വേര്‍പിരിയുന്നു. ഒന്നായെടുത്ത തീരുമാനമാണെന്നും പരസ്പര ബഹുമാനത്തോടെ രണ്ടുവഴിക്ക് പോകാന്‍ തീരുമാനിച്ചുവെന്നും ഇരുവരും പറയുന്നു. അതേസമയം കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം തുടര്‍ന്നും പങ്കിടുമെന്നും പവനും അന്നയും വ്യക്തമാക്കുന്നു. 

Also read: ഈശ്വരാ.. പരമേശ്വരാ.. അനശ്വരാ...; ടോളിവുഡിലെ ക്രഷായി അനശ്വര രാജൻ

വിവാഹബന്ധം അവസാനിപ്പിച്ചാലും സൗഹൃദം തുടരുമെന്ന് ഇരുവരും ഇന്നലെ രാത്രി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും തങ്ങളുടെ മുന്‍ഗണനയെന്നും പവന്‍കല്യാണിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേന പുറത്തുവിട്ട പ്രസ്താവനയിലൂടെ പറയുന്നു. 

Also Read: 'കടന്നുപോകുന്നത് പെരിമെനോപോസ് ഘട്ടത്തിലൂടെ; ആർത്തവവിരാമവും ആഘോഷിക്കപ്പെടണം'; റിമ കല്ലിങ്കൽ

ഈ തീരുമാനവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി തങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച ഇരുവരും പിരിയാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. വിവാഹമോചന നടപടികളെക്കുറിച്ചോ കുട്ടികളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ചോ ഇരുവരും ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല.  

പവന്‍ കല്യാണും റഷ്യന്‍ പൗരയായ അന്നയും 2013ലാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്. പവന്‍റെ മൂന്നാമത്തെ കല്യാണമായിരുന്നു ഇത്. 1997ല്‍ നന്ദിനിയെ വിവാഹം ചെയ്തെങ്കിലും 2008ല്‍ വേര്‍പിരിഞ്ഞു. 2009ല്‍ നടി രേണു ദേശായിയെ വിവാഹം കഴിച്ചു. 2012ല്‍ വിവാഹമോചനം നടന്നു. ഈ ബന്ധത്തിലും പവന് രണ്ടു മക്കളുണ്ട്.

Pawan kalyan and wife Anna announce separation:

Actor and Andhra Pradesh Deputy Chief Minister Pawan Kalyan and his wife, Anna Konidela, are separating. They state that this is a joint decision and that they have chosen to go their separate ways with mutual respect. At the same time, Pawan and Anna have clarified that they will continue to share the responsibility for their children