Visakhapatnam: A large tree uprooted by squally winds blocks a road ahead of the impending landfall of cyclonic storm 'Arnab', in Visakhapatnam, Andhra Pradesh, Tuesday, Oct. 27, 2026. (PTI Photo/Nani Narendra)

  • പുലർച്ചെ ഒന്നരയോടെ ആന്ധ്രയിലെ യാനത്തിനും കാക്കിനടയ്ക്കും ഇടയിലാണ് അർണബ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചുകൊണ്ട് തീരം തൊടാൻ തുടങ്ങിയത്.

അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു. വിശാഖപട്ടണത്തും സമീപജില്ലകളിലും കനത്ത മഴ തുടരുകയാണ്. ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണു. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ആന്ധ്രയില്‍ 65കാരന്‍ മരിച്ചു. ഒരുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയിലും ബംഗാളിലും ശക്തമായ മഴ തുടരുകയാണ്. ഒഡീഷയില്‍ 48,000 പേരെ മാറ്റിപ്പാര്‍പ്പിക്കും.

ഇന്ന് പുലർച്ചെ ഒന്നരയോടുകൂടിയാണ് അർണബ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചുകൊണ്ട് തീരം തൊടുന്ന പ്രക്രിയ തുടങ്ങിയത്. ഇനി വരുന്ന രണ്ടുമൂന്നു മണിക്കൂറിനുള്ളിൽ ഇതു പൂർത്തിയാകും. കരതൊട്ടതിനു ശേഷം പന്ത്രണ്ട് മണിക്കൂറോളം സമയത്തേക്ക് ആന്ധ്ര, തെലങ്കാന തീരങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ആന്ധ്രപ്രദേശ് തീരത്ത് അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കോനസീമ, കാക്കിനാട ജില്ലകളിൽ മഴ സാരമായി ജനജീവിതത്തെ ബാധിച്ചു. ഈ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ആന്ധ്രയിലെ ഭൂരിഭാഗം ജില്ലകളിലും റെഡ് അലർട്ടാണ്. ചുഴലിക്കാറ്റിൽ ഇന്നലെ ഒരാളാണ് ആന്ധ്രപ്രദേശിൽ മരിച്ചത്. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ആണ് അറുപത്തിയഞ്ചുകാരൻ മരിച്ചത്. 

വിശാഖപട്ടണത്തു മാത്രം അഞ്ഞൂറോളം മരങ്ങളാണ് ഇന്നലെ കടപുഴകി വീണത്. വിശാഖപട്ടണത്തും വിജയവാഡയിലുമായി 21 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 91ഓളം ട്രെയിൻ സർവീസുകളും ഭാഗികമായും പൂർണമായും റദ്ദാക്കി. ചുഴലിക്കാറ്റ് തീരം തൊടുന്നതിന് മുന്‍പ് ഇന്നലെ വൈകീട്ട് ചെന്നൈയിൽ കടൽ പ്രക്ഷുബ്ധമായി. തീരദേശ റോഡുകളിലേക്ക് പെട്ടന്ന് വലിയ തിരമാലകളെത്തിയത് വാഹനഗതാഗതത്തെ ബാധിച്ചു. 

ENGLISH SUMMARY:

Severe Cyclone Arnab initiated its landfall process between Yanam and Kakinada in Andhra Pradesh early Wednesday morning, triggering widespread devastation across coastal districts. Visakhapatnam and surrounding areas witnessed heavy torrential downpours accompanied by squally winds that uprooted nearly a thousand trees and paralyzed normal life. Tragically, a 65-year-old man lost his life due to electrocution from a snapped power line in Andhra Pradesh as authorities evacuated over one lakh residents to safer locations. Flight operations and train services were severely disrupted across the state, while neighboring Tamil Nadu's coastal roads in Chennai faced sea surges and massive wave inundations.