ആന്ധ്രാപ്രദേശ് അനന്ദ്പൂര്‍ ജില്ലയില്‍ സ്കൂളിലേക്ക് മരം മുറിക്കാനുപയോഗിക്കുന്ന ചെയിന്‍സോവുമായി എത്തി കുട്ടികളെ ആക്രമിച്ച് 21കാരന്‍. റാപ്തഡു ഗ്രാമത്തിലെ സില്ല പരിഷദ് ഹൈസ്കൂളിലെ പത്താം ക്ലാസില്‍ പകല്‍ പത്തരയോടെയാണ് ആക്രമണമരങ്ങേറിയത്. 

ക്ലാസെടുക്കുന്നതിനിടെ പെട്ടന്ന് ഹേമന്ദ് എന്ന യുവാവ് ആയുധവുമായി ക്ലാസിലേക്ക് ഓടിക്കയറുകയും രണ്ട് വിദ്യാര്‍ഥിനികളെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില അതിവഗുരുതരമായതിനാല്‍ കുട്ടിയെ എയര്‍ ആംബുലന്‍സ് വഴി ബെംഗളൂരുവില്‍ വിദഗ്ധ ചികില്‍സയ്ക്കായി അയച്ചിരിക്കുകയാണ്. 

ആക്രമണത്തിന് പിന്നാലെ ഹേമന്ദ് ആയുധമുപേക്ഷിച്ച് സ്കൂളില്‍ നിന്ന് ഇറങ്ങിയോടുകയും ഇയാളെ പിന്നീട് ധര്‍മവാരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുകയുമായിരുന്നു. ഇയാള്‍ ആക്രമണത്തിനിരയായ ഒരു വിദ്യാര്‍ഥിനിയുടെ ബന്ധുവാണ്. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ENGLISH SUMMARY:

Malayala Manorama Online News reports on the shocking incident where a 21-year-old man attacked two tenth-grade students with a chainsaw inside a high school classroom in Andhra Pradesh's Anantapur district. The injured girls received immediate medical attention, with one being airlifted to Bengaluru for critical care while the attacker was swiftly apprehended by authorities.