രണ്ട് ദിവസം മുന്‍പാണ് നടി അഞ്ജു കുര്യന്‍ വിവാഹിതയായത്. പാലക്കാട് സ്വദേശി റോഷനാണ് അഞ്ജുവിന്‍റെ ജീവിത പങ്കാളി. അഞ്ജു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിവാഹചിത്രങ്ങള്‍ വൈറലായിരുന്നു.

ഇപ്പോള്‍ വരനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയാണ് അഞ്ജു. 'ഇത് റോഷന്‍, ഭര്‍ത്താവാണ്. പാലക്കാടാണ് വീട്,' റിസപ്ഷനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരോട് അഞ്ജു പറഞ്ഞു. അറേഞ്ച്ഡ് മാര്യേജാണെന്നും മാട്രിമോണി വഴിയാണ് റോഷനെ കണ്ടുമുട്ടിയതെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു. താനൊരു പ്ലാന്‍ററാണെന്നും പാലക്കാട്ട് കൃഷി ഉണ്ടെന്നും റോഷന്‍ പറഞ്ഞു. 

താൻ ആഗ്രഹിച്ച ആളെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചുവെന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് അഞ്ജു കുറിച്ചത്. 'എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. ഇതൊരു രണ്ട് ഹൃദയങ്ങളുടെ വെറും വാഗ്ദാനമല്ല, ദൈവസാന്നിധ്യത്തിൽ എടുത്ത ഒരു പ്രതിജ്ഞയാണ്.

എന്‍റെ ഉള്ളിലെ കൊച്ചു കുട്ടി, ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച ഒരു സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ഇതൊരു വിവാഹം മാത്രമല്ല; ജീവിതകാലം മുഴുവൻ നീളുന്ന ചെറിയ ചെറിയ നിമിഷങ്ങൾ, ഒടുങ്ങാത്ത ചിരികൾ, ഒരുമിച്ചുള്ള വളർച്ച, പരസ്പരമുള്ള തിരഞ്ഞെടുക്കൽ, അങ്ങനെ സ്നേഹം നിറഞ്ഞ ഒരു വീട് കെട്ടിപ്പടുക്കുക - ഇതെല്ലാമാണ് ഈ ജീവിതം,’ അഞ്ജു കുറിച്ചു. 

ENGLISH SUMMARY:

Popular Malayalam actress Anju Kurian recently tied the knot with Roshan, a native of Palakkad, in an intimate wedding ceremony. Speaking to online media during her reception, Anju revealed that it was an arranged marriage brought together through a matrimony portal. Her husband Roshan shared that he works as a planter with agricultural land based in Palakkad. Anju expressed her joy on social media, stating that she has found the exact life partner she always dreamed of.