mamitha-baiju

TOPICS COVERED

മാസ്കും തൊപ്പിയും ധരിച്ചിട്ടും ആരാധകന്റെ കണ്ണുവെട്ടിക്കാനാകാതെ നടി മമിതാ ബൈജു. മാസ്കും തൊപ്പിയും ധരിച്ച് ബേക്കറിയിലെത്തിയ മമിതയെ ‘കണ്ടുപിടിച്ച’ ആരാധകന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തിരുവനന്തപുരം പേട്ടയിലെ ഒരു ബേക്കറിയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു മമിത.

മമിതയെ കണ്ടപ്പോൾ ബേക്കറിയിലിരുന്ന യുവാവിന് സംശയം തോന്നി. എന്നാൽ, തൊപ്പിയും ഷൂസും ധരിച്ചിരുന്നതിനാൽ ആളെ ഉറപ്പിക്കാനായില്ല. പക്ഷേ, കൈയിലെ കാസിയോ വാച്ച് കണ്ടതോടെ മമിതാ ബൈജു തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നുവെന്ന് യുവാവ് വിഡിയോയിൽ പറയുന്നു. തുടർന്ന് മമിതയോട് ‘മമിതയല്ലേ?’ എന്ന് ചോദിക്കുന്നതും താരത്തിനൊപ്പം സെൽഫിയെടുക്കുന്നതും വിഡിയോയിൽ കാണാം.

രസകരമായൊരു റീൽ വിഡിയോയിലൂടെയാണ് യുവാവ് ഇക്കാര്യം വിശദീകരിക്കുന്നത്. ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ കാസിയോ വാച്ചിനെക്കുറിച്ച് മമിത മുൻപ് അഭിമുഖങ്ങളിൽ സംസാരിക്കുന്ന ദൃശ്യങ്ങളും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

ENGLISH SUMMARY:

Mamitha Baiju bakery video is trending online after a sharp fan recognized the Premalu actress in Thiruvananthapuram using her signature Casio watch. The viral reel capturing this amusing fan encounter at a local bakery has quickly captured the attention of Malayalam entertainment followers.