anvar-video

TOPICS COVERED

  • ‘എന്റെ വീട്ടില്‍ക്കിടന്ന് ഉറങ്ങുന്നവനാ ഞാന്‍, ആ എന്നെ പ്രതിപ്പട്ടികയില്‍പ്പെടുത്തി, 2026ല്‍ കുത്തുകേസുണ്ട്, അത്തരം കേസുകളേ പിടിക്കാറുള്ളൂ’

അൻവർ സാദത്ത് എംഎൽഎക്കെതിരെ കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ കൊലവിളി. കോട്ടയം ജോബി എന്നു സ്വയം പരിചയപ്പെടുത്തുന്ന വ്യക്തിയുടെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംഭവത്തില്‍ ആലുവ സൈബർപൊലീസ് കേസെടുത്തു.

Also Read: സി.എം.ആര്‍.എല്‍ കേസ്: പിണറായിക്കെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

വീട്ടില്‍ക്കിടന്ന് ഉറങ്ങിയ തന്നെ കവര്‍ച്ചാകേസില്‍ പ്രതിയാക്കിയെന്നാണ് ഇയാള്‍ ഉന്നയിക്കുന്ന ആരോപണം. അങ്ങേയറ്റം മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ സാദത്തിനെതിരെ സംസാരിക്കുന്നത്. ഏത് കോണ്‍ഗ്രസുകാരനായാലും തനിക്ക് പ്രശ്നമില്ലെന്നും കവര്‍ച്ചാക്കേസില്‍ ഇന്നലെ പുറത്തിറങ്ങിയ പ്രതി പറയുന്നു.

‘എന്റെ വീട്ടില്‍ക്കിടന്ന് ഉറങ്ങുന്നവനാ ഞാന്‍, ആ എന്നെ പ്രതിപ്പട്ടികയില്‍പ്പെടുത്തി, 2026ല്‍ കുത്തുകേസുണ്ട്, അത്തരം കേസുകളേ പിടിക്കാറുള്ളൂ, ഇത്തരം കേസുകള്‍ ഒന്നും പിടിക്കാറില്ല, നീ കോണ്‍ഗ്രസുകാരനാണ് ,എനിക്ക് പ്രശ്നമൊന്നുമില്ല, എന്റെ പേര് ജോബി, കോട്ടയം ജോബി, നിന്‍റെ പിള്ളേരെ വിട്ട് പണിയാന്‍ പറ്റുമെങ്കില്‍ പണിയൂ, എനിക്കും എന്‍റെ മക്കള്‍ക്കും ജീവിക്കണം, അതിനു അനുവദിച്ചില്ലെങ്കില്‍ അതിലും വലിയ പണി നടത്തും ഞാന്‍. നീ പത്ര സമ്മേളനമല്ല എന്തുവിളിച്ചാലും പ്രശ്നമില്ല. ഞാന്‍ ഇന്നലെ ഇറങ്ങിയേ ഉള്ളൂ, നിനക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യു, ഈ നെടുമ്പാശേരി പഞ്ചായത്തില്‍ ഞാനുണ്ട്, ഞാന്‍ പിടിച്ചുപറിച്ചെന്ന് നീ തെളിയിക്ക്, ആലുവ നിന്റെ അണ്ടറിലാണ്, നീ എസ്പിയെ വിളിച്ച് നീ പറ, ഒമ്പത് എന്നു പറയുന്നവരില്ലേ, അവര്‍ മേക്കപ്പിട്ട് വരും പിറ്റേ ദിവസം കഴുകിക്കളയും’– പ്രതി പറയുന്നു.

പൊലീസിനോട് പ്രതികളെ പിടിക്കാന്‍ പറയൂ എന്നും ഇയാള്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരായ കൊലവിളി വിഡിയോയില്‍ സൈബര്‍പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Anwar Sadath MLA Gets Death Threat; Aluva Cyber Police Register Case:

A man who identifies himself as Kottayam Joby has allegedly issued a death threat against Congress MLA Anwar Sadath in a video that surfaced after he was released on bail in a robbery case. The man claimed that he had been falsely implicated in the case while he was sleeping at home and used abusive language while threatening the MLA. He challenged Sadath to take action against him and warned of consequences if he and his family were not allowed to live peacefully. The Aluva Cyber Police have registered a case and launched an investigation into the threatening video