നിതീഷ് തിവാരിയുടെ 'രാമായണം പാര്‍ട്ട് 1' പ്രീമിയര്‍ ഷോയ്​ക്ക് മികച്ച പ്രതികരണം. ഒക്ടോബർ 27-ന് ലോസ് ആഞ്ചലസിലെ ഡേവിഡ് ഗീഫൻ തിയേറ്ററിൽ നടന്ന ലോക പ്രീമിയറിന് പിന്നാലെയാണ് ഈ പ്രതികരണങ്ങൾ പുറത്തുവന്നത്. 'രാമായണ'ത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കൂടാതെ ഒട്ടേറെ ഹോളിവുഡ് സെലിബ്രിറ്റികളും പ്രീമിയറിൽ പങ്കെടുത്തു. 

ചിത്രത്തിന്‍റെ ദൃശ്യഭംഗിയെയും അഭിനേതാക്കളുടെ പ്രകടനങ്ങളെയും പ്രേക്ഷകർ പ്രശംസിച്ചു. ഇന്ത്യയുടെ ലോര്‍ഡ് ഓഫ് ദി റിങ്സ് എന്നാണ് പലരും ചിത്രത്തെ പുകഴ്ത്തിയത്. ചിത്രത്തിന്‍റെ  സ്കെയിലും പ്രൊഡക്ഷൻ ഡിസൈനും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയന്‍സാണ് ചിത്രം എന്നും പ്രേക്ഷകരുടെ അഭിപ്രായം. 

രാവണനായുള്ള യഷിന്‍റെ എൻട്രിയാണ് ചിത്രത്തിന്‍റെ ഏറ്റവും മികച്ച ഹൈലൈറ്റ്. അദ്ദേഹത്തിന്‍റെ ചടുലമായ പ്രകടനവും  സ്ക്രീനിലെ ഗാംഭീര്യവും ഏറെ പ്രശംസിക്കപ്പെട്ടു. ശ്രീരാമനായ രൺബീർ കപൂറിന്‍റെ വൈകാരിക രംഗങ്ങളിലെ പ്രകടനം ഞെട്ടിച്ചുവെന്നും പ്രേക്ഷകര്‍. സായ് പല്ലവിയും സീതയെ മികവുറ്റതാക്കി. ചിത്രത്തിന്‍റെ ഒന്നാം ഭാഗം അവസാനിക്കുന്നത് അപ്രതീക്ഷിതമായ ട്വിസ്റ്റോടെയാണെന്നും ഇത് 2028-ൽ പുറത്തിറങ്ങാനിരിക്കുന്ന രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് വർദ്ധിപ്പിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു. 

അതേസമയം ടെക്നിക്കല്‍ സൈഡില്‍ വിമര്‍ശനങ്ങളുമുണ്ട്. ചില സി.ജി.ഐ രംഗങ്ങളും വിഷ്വൽ എഫക്റ്റ്സും പൂർണ്ണതയില്ലാത്തതായി തോന്നിയെന്ന് ചില നിരൂപകര്‍ അഭിപ്രായപ്പെട്ടു. രണ്ടാം പകുതിയില്‍  കഥപറച്ചിലിന് വേഗത കുറഞ്ഞതായും ചിലർ ചൂണ്ടിക്കാട്ടി. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിച്ച പശ്ചാത്തല സംഗീതത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 

ചിലയിടങ്ങളിൽ ഭക്തിസാന്ദ്രമായ അനുഭവം നൽകാൻ സംഗീതത്തിന് കഴിഞ്ഞില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചില പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യൻ സിനിമയിലെ ചരിത്രപരമായ ഒരു ദൃശ്യവിരുന്ന് തന്നെയാണ് രാമായണം: പാർട്ട് 1 എന്നാണ് പ്രീമിയർ ഷോയിൽ നിന്നുള്ള പൊതുവായ അഭിപ്രായം.

ENGLISH SUMMARY:

The world premiere of director Nitesh Tiwari's epic spectacle Ramayana Part 1 at the David Geffen Theater in Los Angeles received overwhelming applause from both audiences and Hollywood celebrities. Viewers hailed the film as "India's Lord of the Rings," lavishing immense praise on its staggering visual scale, production design, and powerful theatrical experience. Rocking Star Yash's towering performance and aggressive energy as Ravana emerged as the ultimate highlight of the film, while Ranbir Kapoor and Sai Pallavi impressed with their emotional portrayals of Lord Ram and Sita. Despite minor critiques regarding CGI inconsistencies and slow second-half pacing, the film built massive anticipation for its 2028 sequel with a shocking cliffhanger ending.