major-ravi-nedumbassery-accident
  • പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ കാട്ടിക്കൂട്ടുന്ന അഹങ്കാരത്തെ സമൂഹം ഒറ്റപ്പെടുത്തണമെന്നും, ഇത്തരം കുറ്റവാളികൾക്ക് പ്രായപൂർത്തിയായവർക്കുള്ള അർഹമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെടുമ്പാശേരിയിൽ അപകടകരമായ രീതിയിൽ കാറോടിച്ച് മൂന്നുപേരുടെ ജീവനെടുത്ത പ്രതിക്ക് പ്രായപൂർത്തിയായവർക്ക് ലഭിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് മേജർ രവി. പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെയും മേജർ രവി വിമർശിച്ചു.

Also Read: 'സുഹൈലിനെ മാറ്റിയത് ജുവനൈല്‍ ഹോമിലേക്ക്, ബാപ്പയുടെ ഇടപെല്‍ തുടങ്ങിയോ?'

'അവന്റെ അഹങ്കാരം നോക്കൂ. അഹങ്കാരമുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണം. പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം. അംബാനിക്ക് പൈസയുണ്ടെന്ന് പറഞ്ഞ് എന്റെ വീട്ടിൽ അടുപ്പ് കത്തില്ല. പണക്കാരനെ കണ്ടിട്ട് ഓച്ഛാനിച്ച് നിൽക്കരുത്. പണക്കാരന് അഹങ്കാരമുണ്ടെങ്കിൽ അടിച്ചൊതുക്കാനുള്ള ചങ്കൂറ്റം വേണം', എന്നും മേജർ രവി പറഞ്ഞു.

'മൂന്ന് നിസ്സഹായരായ കുട്ടികളാണ് കൊല്ലപ്പെട്ടത്. മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ശാപമാക്കി മാറ്റരുത്. എന്തു ചോദിച്ചാലും കൊടുക്കും എന്ന രീതി മാറ്റണം. ആത്മഹത്യ ചെയ്യുകയാണെങ്കിൽ ചെയ്യട്ടെ. സമൂഹത്തിലെ മൂന്നുപേരെയല്ല കൊല്ലേണ്ടത്', എന്നും മേജർ രവി പറഞ്ഞു.

Also Read: മിനി കൂപ്പർ കുറ്റവാളി ബോസ്റ്റൽ സ്കൂളിൽ; സുഹൈലിനെ പാര്‍പ്പിച്ചതിന് എന്താണ് മാനദണ്ഡം? 

മിനി കൂപ്പറിൽ അമിതവേഗത്തിൽ പാഞ്ഞ് മൂന്നുപേരുടെ ജീവനെടുത്ത സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കാണ് റിമാൻഡ് ചെയ്തത്. ഇതിനെതിരെ മരിച്ച ദേവികയുടെ കുടുംബം രംഗത്തെത്തിയിരുന്നു. 19 വയസ്സുള്ള ഒരാളെ എങ്ങനെയാണ് കുട്ടിയായി കാണാനാകുകയെന്നും സുഹൈലിന്റെ ബാപ്പയുടെ ഇടപെടൽ ആരംഭിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ദേവികയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

Filmmaker Major Ravi has strongly condemned the decision to lodge Nedumbassery accident accused Suhail Sajeev in a Borstal school, demanding adult punishment for his reckless actions. Three innocent young lives were tragically lost when the luxury car driven by an intoxicated 19-year-old rammed into their scooter at high speed. Major Ravi criticized parents who pamper their children with wealth without teaching accountability and urged society to confront arrogant offenders. This fierce reaction comes amid mounting anger from the victims' families who suspect financial influence behind the lenient remand facility.