Image: X, From the video

  • ഷാരൂഖ് ഖാനും പൂജ ദാദ്‌ലാനിയും തമ്മിലുള്ള ഹൃദ്യമായൊരു വിഡിയോ പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച്ച രാജ ഗണപതി പന്തലിൽ ദർശനം നടത്തുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റേയും കുടുംബത്തിന്റേയും വിഡിയോ വൈറലാകുന്നു. സന്ദര്‍ശനത്തിനിടെ ഷാരൂഖിന്റെ മാനേജരായ പൂജ ദാദ്‌ലാനിയുമായുള്ള സൗഹൃദം വെളിവാക്കുന്നൊരു വിഡിയോ ആണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇരുവരുടേയും ആത്മബന്ധത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്.

Also Read: തിലകം ചാര്‍ത്തി ഗണപതി ക്ഷേത്രത്തിലെത്തി പൃഥ്വിരാജ്; പരിഹസിച്ച് ബിജെപി നേതാവ്

ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന ഖാൻ, മാനേജർ പൂജ ദാദ്‌ലാനി എന്നിവർക്കൊപ്പമാണ് ഷാരൂഖ് പ്രാർത്ഥന നടത്താനെത്തിയത്. നീല കുർത്ത ധരിച്ചാണ് താരം എത്തിയത്. ദർശനത്തിനിടെ ഷാരൂഖ് പൂജയുടെ ദുപ്പട്ട വാങ്ങി വിയര്‍പ്പൊപ്പുന്ന കാഴ്ചയാണ് വൈറലാകുന്നത്. ഇരുവര്‍ക്കുമിടെയിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ കമന്റുകള്‍.

Also Read: ‘പൂര്‍ണമായി തീര്‍ക്കുമത്രേ...’; ട്രംപിനെ ട്രോളാന്‍ നന്ദമുരി ബാലകൃഷ്ണയുടെ തീപ്പൊരി രംഗം 

മാനേജർ പൂജ ദാദ്‌ലാനിയും താരവും തമ്മിലുള്ള മനോഹരമായ നിമിഷം സൈബറിടം ഏറ്റെടുത്തുകഴിഞ്ഞു. ഇരുവർക്കുമിടയിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും പുകഴ്ത്തി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. പൂജ മാനേജര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗത്തെപ്പോലെയാണ് എന്നും ചില പ്രതികരണങ്ങളുണ്ട്. 

ഭാര്യ ഗൗരിയുടെ നേതൃത്വത്തിലാണ് വീട്ടില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഷാരൂഖ് പറഞ്ഞിരുന്നു. ആരതിയും പ്രാര്‍ഥനകളും നടത്തും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ലളിതമായ ഒരു ആഘോഷമാണ് തങ്ങളുടേതെന്നും അദ്ദേഹം ആരാധകരോട് പങ്കുവെച്ചു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തും.

ഇത്തവണ ഗണേശോത്സവത്തിൽ പൃഥ്വിരാജ് സുകുമാരൻ, റിതേഷ് ദേശ്മുഖ്, ജനീലിയ, ശിൽപ ഷെട്ടി, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ലാൽബാഗ്ച്ച രാജയിൽ ദർശനം നടത്തിയിരുന്നു.

Shah Rukh Khan Wipes Face with Manager Pooja Dadlani’s Dupatta at Lalbaugcha Raja; Viral Video Wins Internet:

Bollywood superstar Shah Rukh Khan recently visited Mumbai's famous Lalbaugcha Raja Ganpati pandal alongside his wife Gauri Khan, daughter Suhana Khan, and manager Pooja Dadlani. A video from the visit went viral on social media, showing Shah Rukh using Pooja’s dupatta to wipe sweat off his face, highlighting their deep bond and friendship. Fans and netizens praised their close-knit relationship, often viewing Pooja as an integral part of the actor's family. Additionally, the article notes Shah Rukh's upcoming film King directed by Siddharth Anand, while mentioning that stars like Prithviraj Sukumaran, Shilpa Shetty, and Sidharth Malhotra also visited the pandal this season