Image: Instagram,Varshinivenkatofficial,AI enhanced

  • യുവാവിനെ പറഞ്ഞുപറ്റിച്ചു, നടി ചെന്നൈ പൊലീസിന്റെ പിടിയില്‍

ഹ്രസ്വചിത്രം നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ച കേസില്‍ നടി വര്‍ഷിണി അറസ്റ്റില്‍. ടിവി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നടി യുവാവില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വർഷിണിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച പരാതിക്കാരൻ 5 ലക്ഷം രൂപ നടിക്ക് നല്‍കിയതായും എന്നാൽ പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. മാത്രമല്ല 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും ബലമായി താരം യുവാവില്‍ നിന്നും തട്ടിയെടുത്തെന്നും പൊലീസ് കണ്ടെത്തി.

Also Read: ആഘോഷപ്പൊലിമയിൽ അഹാന-നിമിഷ് വിവാഹത്തിന് മുന്നോടിയായുള്ള സംഗീത് നൈറ്റ്; നൃത്ത വിഡിയോ വൈറൽ

വഞ്ചന, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെന്നൈ പൊലീസാണ് നടിയെയും കൂട്ടാളികളെയും നാടകീയമായി പിടികൂടിയത്. നടിക്ക് പണം കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട ജോലിയൊന്നും ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് പണം തിരികെ ചോദിച്ചത്. 

തുടർന്ന് പണം തിരികെ നൽകാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ നടി, ഇയാളെ ഭീഷണിപ്പെടുത്തുകയും ഇയാളുടെ പക്കൽ നിന്നും 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

TV Actress Varshini Arrested for Duping Man of ₹5 Lakh and Extorting Mobiles:

Actress Varshini, known for her appearance in a popular TV reality show, has been arrested by the Chennai Police for allegedly cheating a young man out of ₹5 lakh by promising to produce a short film. When months passed without any progress on the project, the victim requested his money back. The actress then summoned him under the pretext of returning the cash, only to threaten him and forcibly extort an additional ₹50,000 and two expensive smartphones. Police have registered a case against Varshini and three accomplices for fraud and extortion, while a search is ongoing for the remaining suspects