പ്രമുഖ രാജ്യാന്തര കോഫി ശൃംഖലയായ അമേരിക്കൻ കമ്പനി സ്റ്റാർബക്‌സിൻ്റെ ഇന്ത്യയിലെ ആദ്യ ഗ്ലോബൽ കേപബിലിറ്റി സെന്റർ തമിഴ്നാട്ടിൽ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട ധാരാണ പാത്രം തമിഴ്‌നാട് സർക്കാരുമായി കമ്പനി ഒപ്പുവെച്ചു. ചെന്നൈയിൽ പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ
800 പേർക്ക് തൊഴിൽ ലഭിക്കാൻ അവസരമുണ്ടാകും. സ്റ്റാർബക്‌സിന്റെ ലോകമെമ്പാടുമുള്ള ബിസിനസ് പ്രവർത്തനങ്ങൾക്ക് ചെന്നൈയിലെ ജിസിസിയിലൂടെ ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കും. കഴിഞ്ഞ ദിവസം അമേരിക്കൻ ഫാർമസി കമ്പനിയായ വാൾഗ്രീൻസ് ഇന്ത്യയും തമിഴ്‌നാട്ടിൽ ജിസിസി ആരംഭിക്കുന്നതിനായി സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 250-ലധികം തൊഴിലവസരങ്ങളാണ് വാൾഗ്രീൻസിന്റെ കേന്ദ്രത്തിലൂടെ ലഭ്യമാകുന്നത്.