ഷുഗര്‍ കട്ട് ഡയറ്റിനോട് കട്ട് പറയണ്ട സമയമാണിനി. ദീപാവലി മധുരങ്ങളൊക്കെ വിപണിലെത്തികഴിഞ്ഞു. ചെന്നൈയിലെ മധുര മഹലുകളിലെ ചില്ലുകൂടുകളിലേക്ക് നോക്കിയാല്‍ വായില്‍ കപ്പലോടിക്കുന്ന കാഴ്ചക്കളാണ്. ബാദുഷയാണ് ദീപാവലി രുചികളിലെ മെയിന്‍ താരം.
ദീപാവലി മധുരങ്ങള്‍ തയ്യാറാക്കുന്ന തിരക്കാണ്. പരമ്പരാഗത ദീപാവലി സ്വീറ്റ്സായ ലഡുവും ജിലേബിയും ബര്‍ഫിയും, പേടയും, കാജു കട്ലിയും മൈസൂര്‍ പാക്കും ഗുലാബ് ജാമുനുമൊക്കെ ബേക്കറിത്തട്ടുകളില് നിരന്ന് കഴിഞ്ഞു. ദീപാവലി സ്പെഷലായി ഇക്കുറി 10 വെറൈറ്റി ലഡുകള്‍ റെഡി. 90സുകളായ മഞ്ഞ, ഓറഞ്ച് ലഡുവിനൊപ്പം പിസ്ത, ബദാം, ചോക്ലേറ്റ് തുടങ്ങി ജെന്‍സി ലഡുകളുമുണ്ട്.
പക്ഷെ ആരൊക്കെ വന്നാലും ബാദുഷയാണ് ദീപാവലി മധുരവിപണിയിലെ കേമന്‍. പേര് പോലെ തന്നെ മധുരവിഭവങ്ങളുടെ ബാദ്ഷ. മഖാന്‍ വട, ബാലുഷാഹി എന്നൊക്കെ വടക്കേ ഇന്ത്യക്കാര്‍ വിളിക്കുന്ന ഈ മധുരവട സൗത്തിലെത്തിയപ്പോള് ബാദുഷയായി. കൂട്ടുകള്‍ ചേര്‍ത്ത് മധുരത്തില്‍ മുക്കി നിവര്‍ത്തിയെടുക്കുന്ന പലഹാരങ്ങളുടെ മേക്കിങ്ങിനും പാക്കിങ്ങിനുമുണ്ട് ഭംഗി. ഇന്ത്യന്‍ രൂചിഭേദ