• നടി അംബികയും രാധയും തമ്മില്‍ കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്

നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നല്‍കി നടിയും സഹോദരിയുമായ രാധാ നായര്‍ . അംബികയും സഹോദരനും ചേര്‍ന്ന് 46 കോടി തട്ടിയെടുത്തെന്നാണ് രാധ ചെന്നൈ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നടി രാധ തന്‍റെ മൂത്ത സഹോദരിയായ അംബികയ്ക്കെതിരെയാണ് ചെക്കുതട്ടിപ്പു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് തന്‍റെ അറിവില്ലാതെ താന്‍ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടി രൂപ കൈവശപ്പെടുത്തിയെന്നാണ് രാധയുടെ പരാതി. ഇന്നുരാവിലെ ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് രാധ തന്‍റെ സഹോദരി അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ പരാതി നല്‍കിയിരിക്കുന്നത്.

അടുത്തിടെ ഈ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയൊരു തുകയുടെ തട്ടിപ്പ് നടന്നതായി അറിയുന്നതെന്ന് രാധ പറയുന്നു. ഇതുമാത്രമല്ല, സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കൂടാതെ കുടുംബപരമായുള്ള സ്വര്‍ണം,വജ്രം ഉള്‍പ്പെടെയുള്ള ആഭരണശേഖരവുമായി ബന്ധപ്പെട്ടും ഇവര്‍ക്കിടെയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ പരാതിയുമായി രാധ പൊലീസിനെ സമീപിച്ചിരിക്കുന്നത്. സഹോദരി അംബികയും ഇവരുടെ സഹോദരൻ അർജുനും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Actress Radha Accuses Sister Ambika of ₹46 Crore Cheque Fraud; Police Launch Probe:

Actress Radha Nair has filed a cheque fraud complaint against her elder sister, actress Ambika, and their brother Arjun with the Chennai Police. Radha alleges that the duo stole five signed cheques without her knowledge while they were living together, fraudulently appropriating ₹46 crore. The discrepancy came to light recently during a routine review of her bank account details. The sisters are also reportedly entangled in ongoing disputes regarding shared studio ownership, properties, and family gold and diamond jewelry collections