dulquer-salmaan-ahaana-krishna

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിവാഹ വിഡിയോ പങ്കുവച്ച് നടി അഹാന കൃഷ്ണ. സെപ്റ്റംബര്‍ 13–ാം തിയതി നടന്ന അഹാന കൃഷ്ണ– നിമിഷ് രവി വിവാഹത്തിന്‍റെ ചിത്രങ്ങള്‍ തന്നെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വള്ളത്തിലായിരുന്നു വിവാഹവേദിയിലേക്കുള്ള അഹാനയുടെ വരവ്. ഇരുവരുടേയും അടുത്ത സുഹൃത്ത് കൂടിയായ ദുല്‍ഖര്‍ സല്‍മാനാണ് വിവാഹ ചടങ്ങില്‍ അവതാരകനായത്. 

“അവനും ഞാനും, ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ ആ മരവും” എന്ന കുറിപ്പോടെയാണ് അഹാന കൃഷ്ണ വിവാഹ വിഡിയോ പങ്കുവെച്ചത്. സെപ്റ്റംബർ 13ന് നടന്ന വിവാഹദിനം തന്റെ സ്വപ്നങ്ങളിൽ കണ്ടതുപോലെ തന്നെ മനോഹരമായിരുന്നുവെന്നും അഹാന കുറിച്ചു.

വിവാഹത്തിന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയ്​ക്കും അഹാന പ്രത്യേക നന്ദി അറിയിച്ചു. ‘തോന്നൽ’ എന്ന തന്‍റെയും നിമിഷിന്‍റെയും “ആദ്യ കുഞ്ഞായ” ഗാനത്തിന്‍റെ വിവാഹ വേർഷനാണ് ചടങ്ങിൽ ഉപയോഗിച്ചതെന്നും, അഞ്ച് വർഷം മുമ്പ് ഗാനത്തിന്റെ റഫ് വേർഷൻ കേട്ടപ്പോൾ തന്നെ അത് തങ്ങളുടെ വിവാഹ വിഡിയോയിലെ സംഗീതമായിരിക്കുമെന്ന് തീരുമാനിച്ചിരുന്നുവെന്നും അഹാന പറഞ്ഞു.

വിവാഹ വേദിയെക്കുറിച്ചും അഹാന കുറിപ്പിൽ വിശദമായി പറയുന്നുണ്ട്. ഒരു മരത്തിന് കീഴിൽ വിവാഹിതയാകണമെന്നത് തന്‍റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നെന്നും, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഡെക്കർ ടീം സ്റ്റേജിൽ ഒരു മരം ഒരുക്കാനുള്ള ആശയം മുന്നോട്ടുവെച്ചതോടെ അവരെയാണ് വിവാഹ ഡെക്കറിനായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും അഹാന വ്യക്തമാക്കി.

വിവാഹത്തിന്‍റെ  ഫോട്ടോഗ്രഫിക്കും ഫിലിംസിനും പിന്നിൽ പ്രവർത്തിച്ച ടീമിനും, വിവാഹ സാരി ഒരുക്കിയ ഡിസൈനർക്കും, ഇവന്‍റ് പ്ലാനിങ് ടീമിനും, വേദിയായ താജ് ഗ്രീൻ കോവിനും, മേക്കപ്പ്-ഹെയർ ടീമിനും സാരി ഡ്രേപ്പിംഗ്, ഫ്ലോറൽ ഡിസൈൻ ടീമുകൾക്കും അഹാന നന്ദി അറിയിച്ചു. “ഞാൻ ഒരു ഭയങ്കര പ്ലാനറാണ്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും നോക്കിനടത്താൻ അതിലും ‘ഭയങ്കര’മായ ഒരു പ്ലാനിംഗ് ടീം എനിക്ക് വേണമായിരുന്നു,” എന്ന രസകരമായ കുറിപ്പോടെയാണ് ഇവന്റ് പ്ലാനർമാരോടുള്ള നന്ദി അഹാന പങ്കുവെച്ചത്.

ENGLISH SUMMARY:

Actress Ahaana Krishna shared her official wedding video following her September 13 marriage to cinematographer Nimish Ravi. Captioning the video "Him and I, and that beautiful tree of our lives," Ahaana revealed that getting married under a tree was her dream, which guided her decor team's custom stage design at Taj Green Cove. Actor Dulquer Salmaan hosted the ceremony, while composer Govind Vasantha crafted a special wedding version of their song "Thonnal". Expressing gratitude to her event management, photography, and styling teams, Ahaana humorously noted that as a meticulous planner herself, she required an even more capable planning team to execute her dream wedding.