jasmine-jaffer

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സവിശേഷമായ ഇടം നേടിയ ജാസ്മിൻ ജാഫർ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. തന്നെക്കുറിച്ചുള്ള അനുകൂലവും പ്രതികൂലവുമായ വിശേഷങ്ങളിലൂടെ എപ്പോഴും ഓൺലൈൻ ഇടങ്ങളിൽ സജീവമായി നിൽക്കുന്ന ജാസ്മിൻ, തന്‍റെ ജീവിതത്തിലെ ഏറ്റവും പുതിയതും സന്തോഷകരവുമായ ഒരു നാഴികക്കല്ലിന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.  തന്‍റെ ആദ്യത്തെ സോളോ ട്രിപ്പിന്‍റെ (Solo Trip) ആവേശകരമായ വിശേഷങ്ങളാണ് ജാസ്മിൻ പുതിയ യൂട്യൂബ് വ്‌ലോഗിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

യൂറോപ്പിലേക്കുള്ള തന്‍റെ സ്വപ്നതുല്യമായ യാത്രയുടെ പാക്കിങ് വിശേഷങ്ങളും മുന്നൊരുക്കങ്ങളുമാണ് ഈ വീഡിയോയുടെ പ്രധാന ഹൈലൈറ്റ്. താൻ തനിയെ ഒരു വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്നു എന്നത് തനിക്ക് തന്നെ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്. തന്‍റെ കഷ്ടപ്പാടുകളെയും കഠിനാധ്വാനത്തെയും കുറിച്ച് ഓർമ്മിച്ചുകൊണ്ട് താരം വൈകാരികമായി സംസാരിക്കുന്നുണ്ട്. "ഞാനൊരു സോളോ ട്രിപ് പോകുന്നു എന്നത് എനിക്കു പോലും വിശ്വസിക്കാൻ കഴിയുന്നില്ല. എവിടെ കിടന്നവളാ... ഇന്ന് ഇവിടെ എത്തി നിൽക്കുന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. എനിക്കിത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല," എന്നാണ് ജാസ്മിൻ ഒരേസമയം അത്ഭുതത്തോടും സന്തോഷത്തോടും കൂടി പങ്കുവെക്കുന്നത്.

അംബാനിയുടെ ഗണേശോത്സവത്തിൽ ഡീപ് നെക്ക് ബ്ലൗസ് ധരിച്ച് ദിഷ പഠാനി; വിമർശിച്ച് സോഷ്യല്‍ മീഡിയ...

യാത്രയ്ക്കായി താൻ എത്രയധികം കാത്തിരുന്നു എന്നതിനെക്കുറിച്ചും താരം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഈ വർഷം ആരംഭിച്ചത് മുതൽ ഒരു യാത്ര പോകണമെന്ന് താൻ ശക്തമായി ആഗ്രഹിക്കുകയും അതിനായുള്ള പ്ലാനിങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പല കാരണങ്ങളാൽ ആ പദ്ധതികളെല്ലാം നീണ്ടുപോവുകയായിരുന്നു. തമാശരൂപേണ തന്‍റെ യാത്രാതടസ്സങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ജാസ്മിൻ കൂട്ടിച്ചേർക്കുന്നത്, "ഒരുപാട് പ്ലാനിങ് ചെയ്തുവെങ്കിലും അതൊന്നും നടന്നില്ല. കണ്ടകശനി പിന്നിൽ നിന്ന് മാറാത്തത് കൊണ്ട് എല്ലാ യാത്രകളും മുടങ്ങിപ്പോയി," എന്നാണ്. ഒടുവിൽ എല്ലാ തടസ്സങ്ങളും മറികടന്ന് യൂറോപ്പ് ലക്ഷ്യമാക്കി തന്‍റെ ആദ്യ സോളോ യാത്ര യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.

ENGLISH SUMMARY:

Jasmine Jaffer is making headlines again with her first solo trip to Europe. She shared her excitement and emotional journey through a new YouTube vlog, highlighting her packing and preparations.