disha-pathani

മുംബൈയില്‍ അംബാനി കുടുംബത്തിന്‍റെ ഗണേശോത്സവ ആഘോഷത്തിൽ പങ്കെടുത്ത ബോളിവുഡ് താരം ദിഷ പഠാനിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ഗ്ലാമറസ് ഫാഷന് പേരുകേട്ട താരം, പൊതുചടങ്ങുകളിൽ വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചെത്താറുണ്ട്. എന്നാൽ ഗണേശോത്സവ ആഘോഷത്തിന് അവർ ധരിച്ച ഡീപ്-നെക്ക് ബ്ലൗസ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ചിലർ അവരുടെ ലുക്കിനെ അഭിനന്ദിച്ചപ്പോൾ, മതപരമായ ചടങ്ങുകൾക്ക് ഇത്തരം വസ്ത്രങ്ങൾ യോഗ്യമല്ലെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.

എംബ്രോയിഡറി വർക്കുകളുള്ള ചുവന്ന ലെഹങ്കയും, ഇറക്കം കൂടിയ കഴുത്തോടുകൂടിയ (ഡീപ് നെക്ക്‌ലൈൻ) ബ്ലൗസുമാണ് ദിഷ ധരിച്ചിരുന്നത്. ഒപ്പം ചുവന്ന ദുപ്പട്ട ഒരു തോളിൽ ഒതുക്കിവെച്ചിരുന്നു. വലിയ കമ്മലുകൾ, വളകൾ, മോതിരം എന്നിവ അണിഞ്ഞ് അഴിച്ചിട്ട മുടിയോടെയാണ് താരം എത്തിയത്. 2026 ലെ ഗണേശ ചതുർഥി ആഘോഷവേദിയിലെത്തിയ താരം ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യുകയും ചെയ്തു.

2026 എമ്മിയിൽ ആപ്പിൾ ടിവിയുടെ റെക്കോർഡ് നേട്ടം; വാരിക്കൂട്ടിയത് 28 പുരസ്കാരങ്ങള്‍...

എന്നിരുന്നാലും,  ഇറക്കം കൂടിയ കഴുത്തുളള ബ്ലൗസിന്‍റെ  പേരിൽ ചിലർ താരത്തെ വിമർശിക്കുകയും ട്രോളുകയും ചെയ്തതോടെ ഈ വിഷയം ഓൺലൈനിൽ ചർച്ചയായി. അടുത്തിടെ ബോളിവുഡ് നടി കൃതി സനോൻ തന്‍റെ രക്ഷാബന്ധൻ പരസ്യത്തിന്‍റെ പേരിൽ നേരിട്ട വിമർശനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, "കൃതി സനോനെ ട്രോൾ ചെയ്തവർ ദയവായി ഇതുംകൂടി ഒന്ന് കാണുക" എന്ന് ഒരു വ്യക്തി കമന്‍റ് ചെയ്തു. "മതപരമായ ചടങ്ങുകൾക്ക് ഇത്തരത്തിലുള്ള വസ്ത്രധാരണം അനുയോജ്യമാണോ? അവിടെയെല്ലാം ഒരു ഡ്രസ് കോഡ് ഉണ്ടായിരിക്കേണ്ടതാണ്" എന്ന് മറ്റൊരാളുടെ അഭിപ്രായം.

എന്തായാലും ധരിച്ച  ഡീപ്-നെക്ക് ബ്ലൗസിന്‍റെ പേരില്‍ ദിഷ പഠാനിയ്ക്ക് നേരെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Bollywood actress Disha Patani faced severe social media backlash for wearing a deep-neck blouse and a red lehenga at the Ambani family's Ganeshotsav celebration. While some fans praised her glamorous look, critics argued that such attire was inappropriate for a religious festival, sparking an online debate about public modesty and dress codes at cultural events.: