anumol-hus

TOPICS COVERED

മലയാളികളുടെ സ്വീകരണമുറികളിലും മനസ്സിലും ഒരുപോലെ ഇടംനേടിയ പ്രിയതാരമാണ് അനുക്കുട്ടി എന്ന അനുമോൾ. കോമഡി ഷോകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ സ്വന്തം പെൺകുട്ടിയായി മാറിയ അനുമോളുടെ വിവാഹം അടുത്തിടെയായിരുന്നു ഗുരുവായൂരില്‍ വെച്ച്  നടന്നിരുന്നത്. തമിഴ്നാട് സ്വദേശിയായ ഭുവനേഷിനെയാണ് അനുമോള്‍ കല്ല്യാണം കഴിച്ചത്.

ഇവരുടെ വിവാഹവാർത്ത പുറത്തുവന്നതു മുതൽ ആരാധകർക്കിടയിൽ ഒട്ടനവധി കൗതുകങ്ങളും സംശയങ്ങളും ഉയർന്നിരുന്നു. ഒരു മലയാളി പെൺകുട്ടി എങ്ങനെ തമിഴ്നാട്ടുകാരനായ യുവാവിനെ വിവാഹം കഴിച്ചു, ഇത് പ്രണയവിവാഹമാണോ, എവിടെവച്ചാണ് ഇവർ കണ്ടുമുട്ടിയത്, വിവാഹക്കാര്യം ഇത്രയും കാലം രഹസ്യമായി സൂക്ഷിച്ചത് എന്തുകൊണ്ട് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ആരാധകർ അനുമോൾക്ക് നേരെ ഉന്നയിച്ചത്. ഒടുവിൽ, ആരാധകരുടെ ഈ ആകാംക്ഷകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഭുവനേഷിനൊപ്പം ഒരു യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

ഭുവനേഷിന്‍റെ വാക്കുകളിൽ അനുമോളുടെ പ്രത്യേകതകൾ

തനിക്ക് അനുമോളിൽ ഏറ്റവും അധികം ഇഷ്ടപ്പെട്ടത് അവളുടെ ബോൾഡ് ആയ അതായത് ഏത് കാര്യത്തിലും ധൈര്യത്തോടെ നിലകൊള്ളുന്ന സ്വഭാവമാണെന്ന് ഭുവനേഷ് വീഡിയോയിൽ വ്യക്തമാക്കുന്നു. തനിക്ക് എപ്പോഴും ബോൾഡ് ആയ ഭാര്യയെയായിരുന്നു ആഗ്രഹമെന്നും, അനുമോളിൽ നിന്നും പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹശേഷവും അനുവിലിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഭുവനേഷ് സന്തോഷത്തോടെ പങ്കുവെക്കുന്നു.

പ്രണയകാലത്തെ മനോഹരമായ ഓർമ്മകൾ

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്ന് ഇരുവരും പറയുന്നു. ഭുവനേഷ് തനിക്ക് ആദ്യമായി സമ്മാനിച്ച പൂച്ചെണ്ട് (ബൊക്ക) ഇത്രയും നാളും ഒരു നിധിപോലെ താൻ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് അനുമോൾ.

പ്രശസ്തിയെയും സോഷ്യൽ മീഡിയയെയും കുറിച്ച് ഭുവനേഷ്

അനുമോളുടെ താരമൂല്യവും പ്രശസ്തിയും എത്രത്തോളമുണ്ടെന്ന് തനിക്ക് പൂർണ്ണമായി മനസ്സിലായത് വിവാഹം കഴിഞ്ഞ ദിവസമാണെന്ന് ഭുവനേഷ് പറയുന്നു. വിവാഹത്തിന് പിന്നാലെ ഒറ്റയടിക്ക് തന്‍റെ യൂട്യൂബ് ചാനലിൽ ഒന്നര ലക്ഷത്തോളം ഫോളോവേഴ്സ് ആണ് എത്തിയത്. എന്നാൽ തങ്ങളുടെ പ്രണയബന്ധത്തിൽ സോഷ്യൽ മീഡിയയോ പ്രശസ്തിയോ ഒരിക്കലും ഒരു ഘടകമേ ആയിരുന്നില്ല. അനുമോൾ നല്ലൊരു ആർട്ടിസ്റ്റ് ആണെന്ന് താൻ മനസ്സിലാക്കിയത് പോലും വിവാഹശേഷമാണെന്നും, ഒരു വലിയ താരത്തെയാണ് താൻ വിവാഹം കഴിച്ചതെന്നോ അതുകൊണ്ട് തനിക്കും പ്രശസ്തി ലഭിക്കുമെന്നോ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്നും ഭുവനേഷ് വ്യക്തമാക്കി.

അമിതാഭ് ബച്ചന്‍ അഭിനയം നിര്‍ത്തുകയാണോ? റിട്ടയര്‍മെന്റ് പോസ്റ്റിന് വ്യക്തത വരുത്തി ബിഗ് ബി...
"ആരെങ്കിലും അനുമോളുടെ ഒപ്പം നിന്ന് സെൽഫി എടുക്കാനോ ഫോട്ടോ എടുക്കാനോ വരുമ്പോൾ ഭുവനേഷ് യാതൊരുവിധ അഹങ്കാരവുമില്ലാതെ അദ്ഭുതത്തോടെയാണ് നോക്കി നിൽക്കാറുള്ളത്. നീ എത്ര വലിയ സ്റ്റാർ ആണെങ്കിലും എനിക്ക് എപ്പോഴും എന്‍റെ അനുമോൾ തന്നെയാണ് എന്ന് ഭുവൻ തന്നോട് പറയാറുണ്ടെന്നും" അനുമോൾ അഭിമാനത്തോടെ കൂട്ടിച്ചേർത്തു.

എന്തായാലും മലയാളികളുടെ പ്രിയപ്പെട്ട അനുമോളുടെയും ഭുവനേഷിന്‍റെ യും പ്രണയകഥയുടെ പൂർണ്ണരൂപം അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. വളരെ പെട്ടെന്നുതന്നെ തങ്ങളുടെ ലവ് സ്റ്റോറിയുടെ കൂടുതൽ വിശേഷങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെക്കുമെന്ന് അനുമോൾ വീഡിയോയിലൂടെ ഉറപ്പുനൽകിയിട്ടുണ്ട്.

Popular Malayalam television actress Anumol recently married Bhuvanesh, a native of Tamil Nadu, at the Guruvayur temple. Addressing fans' curiosity about how a Malayali girl married a Tamil youth and whether it was a love marriage, the couple released a YouTube video. In the video, Bhuvanesh praises Anumol's bold personality, while Anumol cherishes the first bouquet he gave her in Coimbatore. Bhuvanesh also shares how he only realized her celebrity status after their wedding when his YouTube channel gained 150,000 followers overnight. The couple promised to share their complete love story soon: