ട്രാക്കില്‍ തീയായി കുതിച്ച് പറക്കുന്ന പോര്‍ഷെ 911 GT3 CUP (992) സ്പോര്‍ട്സ് കാര്‍. സ്റ്റീയറിങ്ങിന് പിന്നില്‍ തല അജിത് കുമാര്‍, പാസഞ്ചര്‍ സീറ്റില്‍ തളപതി വിജയ്. സിനിമയെ വെല്ലുന്ന സീന്‍ കണ്ടാല്‍ ആരാധകര്‍ രോമാഞ്ചം വന്ന് തുള്ളിക്കളിക്കും. അതാണ് ബ്രിട്ടനിൽ നടക്കുന്ന മാൻസ് കപ്പ് രാജ്യാന്തര റേസിങ് മത്സരത്തിനിടെ നടന്ന സീന്‍. രണ്ട് താരങ്ങളും ട്രാക്കില്‍ പറക്കുന്ന വിഡിയോ ഇതിനകം വൈറലാണ്. 2025 Dubai 24H മത്സരത്തിൽ അജിത് കുമാര്‍ ഉപയോഗിച്ച അതേ പോര്‍ഷെയില്‍ തന്നെയാണ് ഇരു താരങ്ങളും സഞ്ചരിച്ചത്.

മാൻസ് കപ്പ് രാജ്യാന്തര റേസിങ് മത്സരത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ് എത്തുകയും മല്‍സരത്തില്‍ പങ്കെടുക്കുന്ന നടന്‍ അജിത് കുമാറിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു. മല്‍സരം ഫ്ലാഗ് ഓഫ് ചെയ്തത് മുഖ്യാതിഥി ആയ വിജയ് ആയിരുന്നു. അജിത് കുമാര്‍ മല്‍സരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോ പുറത്തുവരുന്നത്. 
യൂട്യൂബര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മീന്‍പിടിക്കുന്ന വിഡിയോകളിലൂടെ വൈറല്‍...

സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എൽഎംപി3 പ്രോ- ആം വിഭാഗത്തിലാണ് അജിത് കുമാര്‍ മത്സരിച്ചത്. 

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള  മല്‍സരത്തില്‍ 38–ാം സ്ഥാനത്താണ് അജിത് ഫിനിഷ്‌ലൈന്‍ കടന്നത്. റേസ് പരാജയമായിരുന്നെങ്കിലും ആരാധകരെ സംബന്ധിച്ച് മല്‍സരം ഇരു താരങ്ങളുടെയും സാന്നിധ്യത്താല്‍ ഏറെ ആവേശോജ്വലമായിരുന്നു. 

മല്‍സരത്തില്‍ വിജയെക്കൂടാതെ നടി തൃഷയും രാധികാ ശരത്കുമാറും കാണികളായി എത്തിയിരുന്നു. ലണ്ടനിൽ വച്ച് അജിതിനെ അപ്രതീക്ഷിതമായി കണ്ട് ഞെട്ടിക്കുന്ന രാധികയുടെ വിഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ENGLISH SUMMARY:

Porsche 911 GT3 Cup experiences a thrilling race with Tamil stars Ajith Kumar and Thalapathy Vijay, creating a sensational moment for fans. This excitement unfolded during the Mans Cup International Racing event in Britain, where the popular actors were seen together in a high-speed sports car.