പൃഥ്വിരാജും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' ചിത്രീകരണത്തിന് തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങിൽ സംവിധായകൻ രാഹുൽ സദാശിവൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ, പൃഥ്വിരാജും മഞ്ജു വാര്യരും സുപ്രിയ മേനോനും ചേർന്ന് ആദ്യ ക്ലാപ്പടിച്ചു.

​'ഭൂതകാലം', 'ഭ്രമയുഗം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ ഒരുക്കുന്ന ഈ മിസ്റ്ററി ത്രില്ലർ, സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. ​ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ആദ്യമായി കൈകോർക്കുന്ന ചിത്രം കരൺ ജോഹർ, സുപ്രിയ മേനോൻ, അദാർ പൂനവാല, അപൂർവ്വ മേത്ത എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രീകരണം ഉടൻ ആരംഭിക്കും.

ENGLISH SUMMARY:

The shoot for the big-budget mystery thriller Odiyan: The Age of Illusion, starring Prithviraj Sukumaran and Manju Warrier, officially commenced with a traditional pooja ceremony at the Edappally Anjumana Temple. Directed by Rahul Sadasivan (known for Bhoothakalam and Bramayugam), the film explores a battle between truth and illusion. The project marks the first collaboration between Dharma Productions and Prithviraj Productions, jointly produced by Karan Johar, Supriya Menon, Adar Poonawalla, and Apoorva Mehta. The pan-Indian movie will be released in five languages, including Malayalam.