Image: @poffactio

  • മാതാപിതാക്കള്‍ കുട്ടികളോട് തുറന്നു സംസാരിക്കേണ്ടതിന്റെ അനിവാര്യത പറഞ്ഞ് നടന്‍ പൃഥ്വിരാജ്

സുരക്ഷിതമല്ലാത്ത സമൂഹത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തില്‍ കുട്ടികളില്‍ സുരക്ഷിതത്വബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്നും നടന്‍ പൃഥ്വിരാജ്. മാതാപിതാക്കള്‍ മക്കളോട് തുറന്നു സംസാരിക്കേണ്ടത് അനിവാര്യമാണ്, പെണ്‍കുട്ടികളോട് മാത്രമല്ല ആണ്‍കുട്ടികളോടും സമാനമായ രീതിയിലുള്ള തുറന്ന സംസാരങ്ങള്‍ അനിവാര്യമാണെന്നും പൃഥ്വിരാജ് പറയുന്നു. ഹിന്ദി ചിത്രമായ ‘ദായ്‌റ’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടന്‍.

Also Read: ഖലീഫയിലെ 'സ്വപ്ന സുരേഷ്'; തന്‍റെ രംഗമാണ് സിനിമയെ തരംതാഴ്ത്തുന്നതെന്ന കമന്‍റുകള്‍ക്ക് കാരണം

‘എനിക്ക് 11 വയസുള്ളൊരു മകളുണ്ട്; ഒരു പിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. സുരക്ഷിതമായത് ഏതാണ്, അല്ലാത്തത് ഏതാണ് എന്ന് അവളോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇതൊരു സത്യസന്ധമായ ലോകമായിരുന്നുവെങ്കിൽ, ഒരിക്കലും അവളോട് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുമായിരുന്നില്ല. എന്നാൽ നാം ജീവിക്കുന്നത് അങ്ങനെയൊരു ലോകത്തല്ലല്ലോ’–എന്നും പൃഥ്വിരാജ് പറയുന്നു. 

Also Read: 'സാറെ സഹായിക്കണം, പിടിച്ചുപറിയാണ്'; ആ ദയനീയ വിളിയില്‍ നിന്നാണ് ഓപ്പറേഷൻ ബിജാപുറിന്‍റെ തുടക്കം

പെണ്‍കുട്ടികളോട് മാത്രമല്ല ആണ്‍കുട്ടികളോടും തുറന്നു സംവദിക്കണമെന്ന് പറഞ്ഞ പൃഥ്വിയുടെ വാക്കുകള്‍ക്ക് സദസില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇവരില്‍ ഏതെങ്കിലും ഒരു പക്ഷത്തിനു കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അത് നമ്മള്‍ മാതാപിതാക്കള്‍ക്കാണെന്നും പൃഥ്വിരാജ് പറയുന്നു. 

Prithviraj Sukumaran Shares Emotional Message on Parenting and Child Safety:

Actor Prithviraj Sukumaran shared his concerns as a parent regarding raising children in today's unsafe society during the trailer launch of his Hindi film Daira. Emphasizing the importance of open communication, he highlighted that parents must talk to both daughters and sons about safety and awareness. Reflecting on his 11-year-old daughter, he noted the painful reality of having to teach children what is safe and unsafe in the current world. He concluded that if there is any side with greater responsibility in guiding children, it rests squarely on the shoulders of parents