Image: Instagram, Jeeva, Aparna
അവതാരകരായ ജീവ ജോസഫും അപര്‍ണ തോമസും വേര്‍പിരിയുന്നുവെന്ന അഭ്യൂഹത്തിനു സ്ഥിരീകരണം നല്‍കി അപര്‍ണയുടെ പ്രതികരണം. ഇരുവരും വേര്‍പിരിയുന്നുവെന്ന തരത്തില്‍ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇരുവരും പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ഇപ്പോഴിതാ അപര്‍ണയുടെ പിറന്നാള്‍ പോസ്റ്റിനടിയില്‍ വന്ന കമന്റുകള്‍ക്ക് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
Also Read: ഇന്ന് കോടികള്‍ വാങ്ങുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍; ആദ്യ ശമ്പളം വെളിപ്പെടുത്തി നയന്‍താര
‘ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതൽ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്’ എന്നായിരുന്നു അപർണയുടെ പിറന്നാൾ കുറിപ്പ്. അതോടൊപ്പം തന്നെ നാളെയല്ലേ നിങ്ങളുടെ വിവാഹവാര്‍ഷികം എന്ന ഒരാളുടെ ചോദ്യത്തിന് ‘അതൊക്കെ പണ്ട്’ എന്നാണ് അപര്‍ണ ഉത്തരം നല്‍കിയത്. ഈ പിറന്നാള്‍ കുറിപ്പും, മറുപടിയുമാണ് ജീവ– അപര്‍ണ വേര്‍പിരിയല്‍ വാര്‍ത്തകളെ ശരിവയ്ക്കുന്നത്.
എന്നാല്‍ ഈ മറുപടിക്ക് താഴെ ഇരുവരുടേയും ഫോളോവേഴ്സും ആരാധകരും നിരാശയാണ് പ്രകടിപ്പിക്കുന്നത്. സംസാരിച്ചു തീര്‍ക്കാവുന്ന പ്രശ്നമാണെങ്കില്‍ തീര്‍ക്കണമെന്നും വേര്‍പിരിയാതിരിക്കാന്‍ ശ്രമിക്കണമെന്നും ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കടുത്ത സങ്കടവും നിരാശയും തോന്നുന്നുണ്ടെന്നുമാണ് കമന്റുകള്‍. അപര്‍ണയും ജീവയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിഞ്ഞാണ് കഴിയുന്നതെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടെയിലാണ് അപര്‍ണയുടെ മറുപടിയും കൂടി ശ്രദ്ധേയമാകുന്നത്.
വ്യക്തിജീവിതത്തിലെ ഈ വിഷയങ്ങളെക്കുറിച്ച് ജീവയോ അപർണയോ ഇതുവരെ ഔദ്യോഗികമായി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ക്യാബിന്‍ ക്രൂ ജോലി നിര്‍ത്തി നാട്ടിലെത്തിയ അപര്‍ണ യുട്യൂബും പ്രമോഷനും മോഡലിങും എല്ലാമായി സജീവമാണ്. അവതാരകരില്‍ ശ്രദ്ധേയനായ ജീവ സിനിമാഭിനയത്തിലും സജീവമാണ്.