renu-video
  • നാലു കീമോ പൂര്‍ത്തിയായെന്ന് രേണു സുധി. ഇപ്പോള്‍ ശരീരം അങ്ങേയറ്റം തളര്‍ന്ന നിലയില്‍, തീര്‍ന്നെന്ന് ആരും വിചാരിക്കേണ്ടെന്നും രേണു സുധി

നാലാമത്തെ കീമോതെറാപ്പി ചെയ്തതോടെ താന്‍  തീര്‍ത്തും അവശയായിപ്പോയെന്ന് ഇന്‍ഫ്ലുവന്‍സര്‍ രേണു സുധി. ഇനി രണ്ട് കീമോ കൂടി ബാക്കിയുണ്ടെന്നും രേണുസുധി പറയുന്നു.  ആദ്യമൂന്ന് കീമോ കഴിഞ്ഞും പത്ത് പന്ത്രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ എഴുന്നേറ്റ് ഒരു യുട്യൂബ് വിഡിയോ ഇടുന്നതായിരുന്നെന്നും ഇത്തവണ ഒട്ടും വയ്യാത്ത അവസ്ഥയായെന്നും രേണു സുധി പറയുന്നു. ഛര്‍ദി ആണ് എപ്പോഴും, നാലാമത്തെ കീമോ ശരീരത്തെ പൂര്‍ണമായും തളര്‍ത്തിയെന്നും രേണു പറയുന്നു.

Also Read: ചിതലിനെ കൊല്ലാനുള്ള വിഷം തറയില്‍ പടര്‍ന്നു, കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ചേച്ചിയുടെ മകന്റെ പിറന്നാൾ ആയതുകൊണ്ടാണ് ഇപ്പോൾ എഴുന്നേറ്റ് ഒരു വിഡിയോ ഇടുന്നതെന്നും ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്യാൻ പോലും സാധിക്കാത്ത തരത്തില്‍ അവശയായിപ്പോയെന്നും രേണു പറയുന്നു. തന്നെ സ്നേഹിക്കുന്ന ആളുകളുടെ ഫോൺ പോലും എടുക്കാൻ പറ്റുന്നില്ല. കോടികളുടെ വരുമാനമൊന്നും തനിക്കില്ലെന്നും , ബിഗ് ബോസിൽ നിന്നും അത്ര വലിയ ലക്ഷങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും രേണു പറയുന്നു. പണ്ട് മുതലെ അഞ്ച് രൂപയ്ക്കും പത്തു രൂപയ്ക്കും പോയി. ഞാനന്ന് മണ്ടിയായിരുന്നു. എല്ലാവരും എന്നെ വച്ച് റീച്ച് ഉണ്ടാക്കി. ആ റീച്ച് ഉണ്ടാക്കിയവരെയൊന്നും പിന്നെ കണ്ടിട്ടില്ലെന്നും രേണു പറയുന്നു. 

ബിഗ് ബോസിൽ ഏറ്റവും കുറവ് പ്രതിഫലം വാങ്ങിക്കുന്നത് താനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും തനിക്കിപ്പോള്‍ ആകെയുള്ള വരുമാനം യുട്യൂബും സബ്സ്ക്രിപ്ഷനുമാണെന്നും രേണു പറയുന്നു. ഈ സബ്സ്ക്രിപ്ഷനിൽ നിന്നാണ് നാല് കീമോയ്ക്കുള്ള പൈസ ഒപ്പിച്ചത്. ആരോഗ്യം തിരിച്ചുവന്നാൽ സബ്സ്ക്രിപ്ഷനുമായി മുന്നോട്ടുപോകും. അതിന് ആര് എതിരുവന്നാലും എനിക്ക് വിഷയമല്ല. ഞാൻ ചാവാൻ നോക്കിയിരിക്കുന്ന ഒരുപാട് േപരുണ്ടെന്ന് എനിക്കറിയാം.  ഇനി എന്നെക്കൊണ്ട് റീച്ച് ഉണ്ടാക്കാൻ പറ്റില്ലെന്ന് അവർക്കറിയാം.

രണ്ട് ലക്ഷം രൂപയുടെ മരുന്നാണ് ഇതുവരെ മേടിച്ചത്. കീമോ കഴിഞ്ഞതോടെ പൈസ ഉള്ളതൊക്കെ തീർന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ഒരു ഓൺലൈൻ മീഡിയയും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. അഞ്ചാമത്തെ കീമോയിലേക്ക് കടക്കുകയാണ്. അത് കീമോയുടെ അവസാന ഭാഗം കൂടിയാണ്. ഇനി ഒരു കീമോ കൂടിയെ ബാക്കിയുള്ളൂ.

പലരുടെയും വിചാരം രേണു സുധി തീർന്നുവെന്നാണ്, അത് തെറ്റാണ്, മുറി കൂടുന്ന ഐറ്റമാണ് രേണു. ആറാമത്തെ കീമോയും സർജറിയും കഴിഞ്ഞ് തിരിച്ചുവന്നിരിക്കുമെന്നും രേണു പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. 

"I Will Bounce Back": Renu Sudhi Opens Up About Severe Side Effects After 4th Chemo :

Social media influencer Renu Sudhi revealed that her fourth chemotherapy session left her severely exhausted and unable to create content or answer calls. Facing financial constraints, she shared that she earned the lowest payout on Bigg Boss and relied largely on YouTube subscriptions to cover her treating expenses. Despite undergoing two more chemo sessions and an upcoming surgery, she expressed strong resilience, emphasizing that she will bounce back stronger. She also acknowledged the support of well-wishers while addressing critics who expected her to give up