surabhi-lakshmi

TOPICS COVERED

താൻ എഗ്ഗ് ഫ്രീസിങ് (Egg Freezing) പ്രൊസീജിയർ ചെയ്തെന്ന വിവരവുമായി നടി സുരഭി ലക്ഷ്മി. കോട്ടക്കൽ ആസ്റ്റർ മിംസിലെ ഐ.വി.എഫ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് താരം ഈ പ്രക്രിയ പൂർത്തിയാക്കിയത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയിലാണ് താരം തന്റെ അനുഭവം തുറന്നുപറഞ്ഞത്.

സുരഭി ലക്ഷ്മിയുടെ വാക്കുകൾ:

‘20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു ഇത്. ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണ്. ഒരുപാട് നാളായി എഗ്ഗ് ഫ്രീസ് ചെയ്യണമെന്ന് കരുതുന്നുണ്ടായിരുന്നു. 

ഞാൻ ഇത് ചെയ്തിട്ട് ആളുകളോട് പറയുമ്പോൾ പ്രൊസീജിയർ എങ്ങനെയായിരുന്നു, ആ സമയത്ത് എന്താണ് തോന്നിയത് എന്നൊക്കെ സത്യസന്ധമായി പറയാൻ കഴിയും. ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണിത്,' സുരഭി പറഞ്ഞു. എനിക്ക് പിന്തുണ നൽകിയ ഡോ. അശ്വതി കുമാരനും ആസ്റ്റർ മിംസ് മിറാക്കിൾ ടീമിനും സുരഭി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ENGLISH SUMMARY:

National Award-winning actress Surabhi Lakshmi has publicly revealed that she has undergone the egg freezing procedure. She completed the process with the support of the IVF department at Aster MIMS, Kottakkal, sharing her journey through an engaging video. Surabhi noted that while she wished she had done it earlier in her life, waiting for the right partner caused the delay. She expressed heartfelt gratitude to Dr. Aswathy Kumar and the medical team for their constant support throughout the procedure.