surabhi-anurag

സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പമുള്ള സുരഭി ലക്ഷ്​മിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. റൈഫില്‍ ക്ലബ്ബിന്‍റെ സെറ്റില്‍ വച്ചെടുത്ത വിഡിയോ ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കശ്യപിന്‍റെ ഫോട്ടോ എടുക്കുന്ന സുരഭിയെ ആണ് വിഡിയോയില്‍ കാണുന്നത്. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലെ പ്രശസ്​തമായ ഫോട്ടോ ഷൂട്ട് രംഗത്തിലെ ഡയലോഗുകളും വിഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 

അനുരാഗിനൊപ്പം വര്‍ക്ക് ചെയ്യാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും വിഡിയോക്കൊപ്പം സുരഭി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.  

‘ലോകത്തിന് ഈ മനുഷ്യനെ ഇനിയും ആവശ്യമുണ്ട്, അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കൗശലവും. എത്ര മികച്ച ഒരു ചലച്ചിത്ര സംവിധായകനാണ് അദ്ദേഹം, അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്. റൈഫിൾ ക്ലബ് എപ്പോഴും ഒരു പ്രിയപ്പെട്ട ഓർമയായി തുടരും, അതേസമയം തന്നെ സിനിമയിൽ ഒരു നാഴികക്കല്ലും സാഹസികതയുമായിരിക്കും അത്,' സുരഭി പറഞ്ഞു. 

കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്​ത റൈഫിള്‍ ക്ലബ്ബില്‍ സുരഭിയും അനുരാഗ് കശ്യപും സുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.  ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാ​ഗ് കശ്യപ്, വാണി വിശ്വനാഥ്, സുരഭി ലക്ഷ്മി, ഉണ്ണിമായ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

Surabhi Lakshmi's video with director Anurag Kashyap is garnering attention on social media