നിവിൻ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അന്യഭാഷാ പതിപ്പുകളുടെ റിലീസിന് പിന്നാലെ വൻ പ്രേക്ഷക ശ്രദ്ധ നേടുന്നു. കുടുംബത്തോടൊപ്പം സിനിമ കണ്ട തനിക്ക് ചിരി അടക്കാൻ സാധിച്ചില്ലെന്നും മികച്ചൊരു സിനിമാ അനുഭവമായിരുന്നു ചിത്രമെന്നും നടി രുക്മിണി വസന്ത് പ്രശംസിച്ചു. അണിയറപ്രവർത്തകർ തന്നെയാണ് രുക്മിണിയുടെ വിഡിയോ പങ്കുവച്ചത്.
'കുടുംബത്തോടൊപ്പമാണ് ബെത്‌ലഹേം കണ്ടത്. സിനിമ കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. ഞാൻ നിവിൻ പോളിയുടെയും മമിത ബൈജുവിന്റെയും വലിയ ഫാൻ ആണ്. ഗിരീഷ് സാറിന്‍റെ ഡയറക്ഷന്‍റെ ആരാധികയാണ്. സംഗീതം ഗംഭീരമായിരുന്നു. നിവിൻ സാറിന്റെ ഫാൻ ആണ് ഞാൻ. ഒട്ടേറെ സിനിമകൾ കണ്ടിട്ടുണ്ട്. പ്രസന്നതയുള്ള പ്രകടനമാണ് മമിതയുടേത്, അവരുടെ 100 സിനിമകള്‍ ഇനിയും കാണും.
ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരുടെയും പേരുകൾ അറിയില്ല. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ഇത്രയും മനോഹരമായ ഒരു ചിത്രം സമ്മാനിച്ചതിന് നടി അണിയറപ്രവർത്തകർക്ക് നന്ദി ', രുക്മിണി വസന്ത് പറഞ്ഞു.