18-ാം വിവാഹവാര്‍ഷകത്തില്‍ വൈകാരിക പോസ്റ്റുമായി തമിഴ് സിനിമ-സീരിയൽ താരം നീലിമ റാണി. ഭർത്താവും നിർമ്മാതാവുമായ ഇസൈ വാനനൊപ്പമുള്ള വിവിധ ചിത്രങ്ങള്‍ക്കൊപ്പമാണ് താരം പോസ്റ്റ് പങ്കുവച്ചത്. 'ചിത്രങ്ങള്‍ക്ക് വാക്കുകളെക്കാള്‍ ശക്തിയുണ്ട്, ഇതുവരെയുള്ള യാത്ര മികച്ചതായിരുന്നു. ഇനിയും മികച്ചൊരു യാത്ര മുന്നിലുണ്ട്. എല്ലായ്പ്പോഴുമെന്ന പോലെ എന്‍റെ വെളിച്ചമാവൂ, സ്നേഹം കൊണ്ട് മൂടൂ', നീലിമ കുറിച്ചു. 

ഇരുവരും തമ്മിലുള്ള പത്ത് വയസ് വ്യത്യാസത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന ക്രൂരമായ സൈബർ ആക്രമണങ്ങളും വിമർശനങ്ങളുമുയര്‍ന്നിരുന്നു. പ്രായവ്യത്യാസമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ദാമ്പത്യം അധികകാലം മുന്നോട്ടുപോകില്ലെന്ന് പ്രവചിച്ചവർക്കുള്ള മറുപടിയാണ് ഈ ആഘോഷമെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. 21-ാം വയസ്സിൽ സഹസംവിധായകനായിരുന്ന ഇസൈ വാനനെ പ്രണയിച്ചാണ് നീലിമ വിവാഹം കഴിക്കുന്നത്. അഭിമുഖങ്ങളില്‍ തന്റെ വിജയകരമായ ദാമ്പത്യത്തെക്കുറിച്ച് എപ്പോഴും അഭിമാനത്തോടെയാണ് നീലിമ സംസാരിക്കാറുള്ളത്.

വിവാഹശേഷമാണ് നീലിമ അഭിനയരംഗത്ത് കൂടുതൽ സജീവമായത്. നിലവിൽ ഇരുവരും ചേർന്ന് 'ഇസൈ പിക്ചേഴ്സ്' എന്ന നിർമ്മാണക്കമ്പനി നടത്തിവരുന്നുണ്ട്. നീലിമ പ്രധാന വേഷങ്ങളിലെത്തുന്ന സീരിയലുകൾ നിർമ്മിക്കുന്നതും ഭർത്താവ് ഇസൈ വാനൻ തന്നെയാണ്. ബിഗ് സ്ക്രീനിലൂടെ അഭിനയരംഗത്തെത്തി മിനിസ്ക്രീനിലും സ്വന്തമായ ഇടം കണ്ടെത്തിയ നടിക്ക് സിനിമാ-സീരിയൽ രംഗത്തുനിന്നും ഒട്ടേറെ ആരാധകരും സഹപ്രവർത്തകരും വിവാഹവാർഷിക ആശംസകൾ അറിയിച്ചു.

ENGLISH SUMMARY:

Tamil film and television actress Neelima Rani has posted an emotional message on social media celebrating her 18th wedding anniversary with her husband and producer Isai Vaanan. Sharing a series of pictures with her husband, the actress expressed gratitude for their journey together and described him as her constant source of light. The celebratory post is widely seen by fans as a fitting response to critics and cyber trolls who had previously predicted that their marriage would fail due to a 10-year age gap. Married at the age of 21 after falling in love, Neelima and Isai Vaanan continue to successfully collaborate professionally as well, managing their production banner 'Isai Pictures'.