മാധ്യമരംഗത്തെ മികവിന് എംഎംടിവിക്ക് വീണ്ടും അംഗീകാരം. ബംഗളൂരുവില്‍ നടന്ന  ഇ4എം ഇന്ത്യൻ മാർക്കറ്റിങ് അവാര്‍ഡ്സ് സൗത്ത് ആറാം പതിപ്പിൽ എംഎം ടിവി മൂന്ന് പുരസ്കാരങ്ങൾ നേടി. ഉള്ളടക്കത്തിലെ പുതുമയും ഫലപ്രദമായ ആശവിനിമയവുമാണ് വിധികര്‍ത്താക്കള്‍ പരിഗണിച്ചത്.  

സൗത്ത് ഇന്ത്യന്‍ ബാങ്കിനായി മഴവില്‍ മനോരമ തയ്യാറാക്കിയ വീഡിയോ ആണ് ബ്രാന്‍ഡ്  എക്സ്റ്റൻഷൻ വിഭാഗത്തിൽ സ്വർണം നേടിയത്. ഡിജിറ്റല്‍ അറസ്റ്റിനെക്കുറിച്ചുള്ള ബോധവല്‍കരണ വിഡിയോ ബെസ്റ്റ് യൂസ് ഓഫ് ടിവി വിഭാഗത്തില്‍ വെള്ളി നേടി. ബ്രാന്‍ഡഡ് കണ്ടന്‍റ് മീഡിയ വിഭാഗത്തിലാണ് മനോരമ ന്യൂസിനു വേണ്ടി തയ്യാറാക്കിയ നേര് കാണാം നേരില്‍ കാണാം കാംപെയ്ന്‍ വെങ്കലം നേടിയത്.

എക്സ്ചേഞ്ച് 4 മീഡിയ  അവതരിപ്പിക്കുന്ന ഇന്ത്യൻ മാർക്കറ്റിങ് അവാർഡ്‌സ് - സൗത്ത് ശ്രദ്ധേയമായ മാർക്കറ്റിങ് നേട്ടങ്ങളെ ആദരിക്കുന്ന പ്രധാന വേദികളിലൊന്നാണ്.  

ENGLISH SUMMARY:

MMTV has received three prestigious awards at the 6th edition of the E4M Indian Marketing Awards South held in Bengaluru. These accolades recognize MMTV's innovative content and effective communication strategies, further solidifying its position in the media landscape.