ബോളിവുഡ് താരം കരീന കപൂർ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. താരത്തിന്റെ പുതിയ ജിം വിഡിയോ വൈറലായതിന് പിന്നാലെയാണ് പ്രെഗ്നൻസി സംബന്ധിച്ച ഊഹാപോഹങ്ങൾ ചര്‍ച്ചയാകുന്നത്.
ജിമ്മിൽ നിന്ന് പുറത്തിറങ്ങുന്ന കരീനയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ചില ആരാധകരാണ് താരത്തിന്റെ ശരീരഘടനയിൽ മാറ്റം ശ്രദ്ധിച്ചത്. ഇതിന് പിന്നാലെ കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്നാൽ, കരീന കപൂർ ഗർഭിണിയല്ലെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന പ്രെഗ്നൻസി വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്ന് വ്യക്തമായി.
അഭ്യൂഹങ്ങളോട് കരീനയും തമാശ കലർന്ന രീതിയിലാണ് പ്രതികരിച്ചത്. ഭക്ഷണവും അവധിക്കാല ജീവിതശൈലിയും കാരണം ശരീരത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെന്ന തരത്തിലുള്ള താരത്തിന്റെ പ്രതികരണവും ശ്രദ്ധ നേടിയിട്ടുണ്ട്.
കരീന കപൂറും സെയ്ഫ് അലി ഖാനും രണ്ട് മക്കളുടെ മാതാപിതാക്കളാണ്. 2016-ൽ മകൻ തൈമൂർ അലി ഖാനും 2021-ല്‍ മകൻ ജഹാംഗീർ അലി ഖാനും ജനിച്ചു. പുതിയ വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.