kareena-kapoor

ബോളിവുഡ് താരം കരീന കപൂർ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറായി തുടരും. ഇതുസംബന്ധിച്ച കരാർ കാലാവധി കമ്പനി ദീർഘിപ്പിച്ചു. പാരമ്പര്യത്തിലും വിശ്വാസ്യതയിലും ഊന്നുന്നതിനൊപ്പം ആധുനിക കാഴ്ചപ്പാടുകളോടെ മുന്നോട്ടുപോകുന്ന കമ്പനിയുടെ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണ് കരീന കപൂറിന്റെ സാന്നിധ്യമെന്ന് ചെയർമാൻ മാത്യു എം.മുത്തൂറ്റും മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യുവും അറിയിച്ചു. രാജ്യത്തുടനീളം ശാഖകളുള്ള കമ്പനിയുടെ ഗോൾഡ് ലോൺ സേവനങ്ങൾ വിപുലീകരിക്കുന്നതിന് ഇത് കരുത്തേകുമെന്നും അവർ കൂട്ടിച്ചേർത്തു.