muthoot

നോണ്‍ ബാങ്കിങ് ഫൈനാന്‍ഷ്യല്‍ കമ്പനിയായ മുത്തൂറ്റ് മെര്‍ക്കന്റെയില്‍ ലിമിറ്റഡിന് അക്യൂട്ട് A ക്രഡിറ്റ് റേറ്റിങ് ലഭിച്ചു. വായ്പാ പോര്‍ട് ഫോളിയോ, റിസ്ക് മാനേജ്മെന്റ് രീതികള്‍, മികച്ച പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. സുസ്ഥിര വളര്‍ച്ചയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് കമ്പനി ചെയര്‍മാന്‍ മാത്യു എം.മുത്തൂറ്റും മാനേജിങ് ഡയറക്ടര്‍ റിച്ചി മാത്യുവും പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ പതിനൊന്ന് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് തിരുവനന്തപുരം ആസ്ഥാനമായ മുത്തൂറ്റ് മെര്‍ക്കന്റെയില്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.

ENGLISH SUMMARY:

Muthoot Mercantایل Limited has achieved an Acute A credit rating, signifying strong financial health and operational efficiency. This recognition highlights their robust loan portfolio, effective risk management, and consistent performance, underscoring their commitment to sustainable growth.