ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെ പുതിയ റീലുമായെത്തിയ അഖില്‍ എന്‍ആര്‍ഡിയെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ. ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് അഖിൽ പുതിയ റീൽ പങ്കുവച്ചിരിക്കുന്നത്. കമന്‍റ് ബോക്സില്‍ സെലിബ്രിറ്റികളും കണ്ടന്റ് ക്രിയേറ്റര്‍മാരും ഫോളോവേഴ്സും അഖിലിന് പിന്തുണയുമായെത്തി.
ഫോട്ടോഗ്രാഫറായാണ് അഖില്‍ വിഡിയോയില്‍ അഭിനയിക്കുന്നത്. വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ക്ഷണിക്കാനെത്തുന്ന സുഹൃത്ത് ചടങ്ങിനെത്തുമ്പോള്‍ ക്യാമറ കൂടി കൊണ്ടുവരണം എന്നാവശ്യപ്പെടുന്നതാണ് റീല്‍. സുഹൃത്തിന്റെ സാന്നിധ്യമല്ല, ക്യാമറയാണ് ആവശ്യം എന്നതാണ് റീലിലുടെ പറയുന്നത്. റീലിന്‍റെ അവസാന ഭാഗത്ത് 'ചിരിച്ചേ ചിരിച്ചേ' എന്നു പറഞ്ഞാണ് അഖിൽ വിഡിയോ അവസാനിപ്പിക്കുന്നത്.
20 വയസ് കുറവുള്ള ശുഭ്രയുമായി പ്രണയം; അപകർഷതാബോധത്താല്‍ അകലാന്‍ ശ്രമിച്ചെന്ന് അനുരാഗ് കശ്യപ്
ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കു ശേഷം അഖില്‍ പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. എന്നാല്‍ പ്രശ്നങ്ങള്‍ക്കു ശേഷം അഖില്‍ പങ്കുവച്ച വിഡിയോയില്‍ വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നടൻ കാളിദാസ് ജയറാം, ഗായകന്‍ ഹനാൻ ഷാ, ഇൻഫ്ലുവൻസർമാരായ ദിയ കൃഷ്ണ, അപർണ തോമസ്, തുടങ്ങി നിരവധി പേർ അഖിലിന്റെ റീലിന് കമന്റുമായി പിന്തുണ അറിയിക്കുന്നുണ്ട്. നിലവില്‍ 1.32 കോടി പേരാണ് വിഡിയോ കണ്ടത്. 8.32 ലക്ഷം പേരാണ് റീല്‍ ലൈക്ക് ചെയ്തിട്ടുള്ളത്.