octopus-attack

Image Credit : Instagram

മല്‍സ്യത്തൊഴിലാളിയുടെ മുഖത്ത് പിടിമുറിക്കിയ നീരാളിയുടെ വിഡിയോ സൈബറിടത്ത് ശ്രദ്ധനേടുന്നു. ഫിലിപ്പീന്‍സിലാണ് സംഭവം. കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ ലഭിച്ച നീരാളിയാണ് മല്‍സ്യത്തൊഴിലാളിയെ ഇടംവലം തിരിയാനാകാത്ത രീതിയില്‍ വരിഞ്ഞുമുറുക്കിയത്. മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന നീരാളിയെ എടുത്ത് മാറ്റാന്‍ മല്‍സ്യത്തൊഴിലാളി പലമാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതും വിഡിയോയില്‍ കാണാം. ഒടുവില്‍ തന്നെ വട്ടം ചുറ്റിച്ച നീരാളിയെ കൊല്ലാതെ തിരികെ കടലിലേക്ക് തന്നെവിട്ട മല്‍സ്യത്തൊഴിലാളിക്ക് സൈബറിടത്ത് മികച്ച കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

വൈറല്‍ പ്രസ് ടിവി എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഇത് സംബന്ധിച്ച വിഡിയോ സൈബറിടത്ത് പങ്കുവച്ചത്. മല്‍സ്യത്തൊഴിലാളിയുടെ മുഖത്ത് നിന്ന് വിടാന്‍ മടിച്ച് നീരാളി എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നീരാളിയുടെ കൈകളിലെ സക്ഷന്‍ കപ്പുകള്‍ക്ക് ഒട്ടിപ്പിടിക്കാനുളള കഴിവ് എത്രത്തോളം വലുതാണെന്ന് കാട്ടിത്തരുന്നത് കൂടിയാണ് ഈ വിഡിയോ. ഒരേ സമയം ചിരിപ്പിക്കുന്നതും അതേസമയം ഭീതിയുണര്‍ത്തുമാണ് വിഡിയോ എന്ന് സൈബര്‍ലോകം പറയുന്നു.

ഇത്തരത്തില്‍ നീരാളി ചുറ്റിവരിഞ്ഞാല്‍ ശ്വാസംമുട്ടാനും മറ്റ് അപകടങ്ങള്‍ക്കും കാരണമായേക്കാമെന്നും കമന്‍റുകളുണ്ട്. മല്‍സ്യത്തൊഴിലാളി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഇത്തരത്തില്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും സൈബര്‍ലോകം ചൂണ്ടിക്കാണിച്ചു. അതേസമയം മല്‍സ്യത്തൊഴിലാളിയെ വിട്ട് പോകാന്‍ നീരാളിക്ക് മനസില്ല എന്ന തരത്തിലുളള രസകരമായ കമന്‍റുകളും വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. തന്നെ ഇത്രയേറെ ബുദ്ധിമുട്ടിച്ചിട്ടും നീരാളിയെ വെറുതെ വിട്ട മല്‍സ്യത്തൊഴിലാളിയാണ് ഇപ്പോള്‍ സൈബര്‍ലോകത്ത് താരമായി മാറുന്നത്.

ENGLISH SUMMARY:

Octopus attack fisherman video is going viral. A fisherman in the Philippines was caught in a terrifying encounter with an octopus while fishing, where the creature's tentacles gripped his face, leading to a tense struggle.