have-some-shame-sunita-against-govinda-affair

TOPICS COVERED

  • 'സിനിമയാണ് ആദ്യമുണ്ടാകേണ്ടത്, പ്രമോഷനൊക്കെ പിന്നെയല്ലേ, എന്ത് പറയാനാണ്? മകളുടെ പ്രായമേ ആ പെണ്‍കുട്ടിക്കുള്ളൂ. കുറച്ചെങ്കിലും നാണം വേണ്ടേ, അതിനും കുറച്ച് നിലവാരം വേണം'

ബോളിവുഡ് നടനും ഭര്‍ത്താവുമായ ഗോവിന്ദയുടെ പുതിയ പ്രണയത്തില്‍ പ്രതികരിച്ച് ഭാര്യ സുനിത അഹൂജ. 'മകളാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കൊപ്പമാണ് ഇപ്പോള്‍ ഗോവിന്ദയുടെ സഞ്ചാരം' എന്നായിരുന്നു പാപ്പരാസികളോട് സുനിതയുടെ വാക്കുകള്‍. പുതുമുഖ താരമായ കോമള്‍ റാണി സ്വരാങ്കറുമൊത്ത് ഗോവിന്ദ പൊതുവേദികളിലെത്തുന്നത് ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചയായിരുന്നു. 

കോമളിനൊപ്പം ഗോവിന്ദയെ വിമാനത്താവളത്തില്‍ കണ്ടല്ലോ എന്ന് പാപ്പരാസികള്‍ പറഞ്ഞതോടെയാണ് സുനിത തന്‍റെ അനിഷ്ടം തുറന്ന് പറഞ്ഞത്. ' സിനിമയാണ് ആദ്യമുണ്ടാകേണ്ടത്, പ്രമോഷനൊക്കെ പിന്നെയല്ലേ, എന്ത് പറയാനാണ്? മകളുടെ പ്രായമേ ആ പെണ്‍കുട്ടിക്കുള്ളൂ. കുറച്ചെങ്കിലും നാണം വേണ്ടേ, അതിനും കുറച്ച് നിലവാരം വേണം'- എന്നായിരുന്നു സുനിത തുറന്നടിച്ചത്. കോമളിനെതിരെയും സുനിത രൂക്ഷവിമര്‍ശനം നടത്തി. 'ഷുഗര്‍ ഡാഡി അത്ര സമ്പന്നനാണെങ്കില്‍ കുറച്ച് നല്ല വസ്ത്രങ്ങള്‍ ധരിക്കൂ, ഞങ്ങളുടെയൊക്കെ സ്റ്റൈല്‍ നോക്കൂ' എന്നായിരുന്നു സുനിതയുടെ പ്രതികരണം.

മുംബൈ വിമാനത്താവളത്തിലാണ് കോമളിനൊപ്പം ഗോവിന്ദ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ ഇരുവരും ഡേറ്റിങിലാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. രൂപ,ദുനിയാദരി എന്നീ ചിത്രങ്ങളിലൂടെയാണ് ബോളിവുഡിലേക്ക് ഗോവിന്ദ തന്‍റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്. രൂപയെന്ന ചിത്രത്തിലെ നായികയാണ് കോമള്‍ റാണി. ഗോവിന്ദ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. ദുനിയാദരിയിലും കോമളിന് വേഷമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായല്ല, ഗോവിന്ദയുടെ പ്രണയബന്ധങ്ങളെ കുറിച്ച് സുനിത പരസ്യപ്രതികരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പല അഭിമുഖങ്ങളില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒന്നിലേറെ തവണ തന്നെക്കാള്‍ വളരെ പ്രായംകുറഞ്ഞ സ്ത്രീകളുമായി ഗോവിന്ദയ്ക്ക് പ്രണയബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും അതെല്ലാം തങ്ങളുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടെന്നും അവര്‍ തുറന്ന് പറഞ്ഞു. ഗോവിന്ദയുടെ ബന്ധത്തെ കുറിച്ച് തനിക്ക് എന്തെങ്കിലും തരത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ ഇനി ക്ഷമിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഗോവിന്ദയാവട്ടെ ഇതെല്ലാം പരസ്യമായി തന്നെ നിഷേധിക്കുകയാണുണ്ടായത്. 1987 ലാണ് ഗോവിന്ദയും സുനിതയും വിവാഹിതരായത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

ENGLISH SUMMARY:

Bollywood actor Govinda's wife, Sunita Ahuja, has openly lashed out at her husband amid swirling rumors of a romance with young newcomer Komal Rani. Sunita expressed deep displeasure to paparazzi after Govinda and Komal were spotted together at the Mumbai airport. The veteran actor's wife criticized the significant age gap and questioned her husband's choices while mocking the aspiring actress's attire. Govinda and Sunita tied the knot in 1987 and share two children together. The controversy follows previous public statements from Sunita regarding marital strains caused by past relationships with younger women, though Govinda has repeatedly denied the rumors.