വ്യക്തിജീവിതത്തിലെ പ്രണയത്തകർച്ചയെക്കുറിച്ചും പങ്കാളിയിൽ നിന്നുണ്ടായ കടുത്ത മാനസികാഘാതങ്ങളെക്കുറിച്ചും നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിലുകൾ ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരുന്നു. അനുപമയും നടന്‍ ധ്രുവ് വിക്രവും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ അനുപമയുടെ വാക്കുകള്‍ക്ക് പിന്നാലെ താരത്തെ ലക്ഷ്യമാക്കിയായിരുന്നു സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. 

വിവാദം തുടരുന്നതിനിടെ മൗനത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് ധ്രുവ് വിക്രം. കഴിഞ്ഞ ഒരു വർഷത്തോളമായി ഇൻസ്റ്റാഗ്രാമിൽ സജീവമല്ലാതിരുന്ന താരം, കടൽത്തീരത്ത് തിരമാലകൾ അടിയുന്നതിന്റെയും കുട്ടികൾ കളിക്കുന്നതിന്‍റെയും  ഒരു നിശബ്ദ വിഡിയോ ആണ് സ്റ്റോറിയായി പങ്കുവച്ചത്. അടിക്കുറിപ്പുകളോ വ്യാഖ്യാനങ്ങളോ ഇല്ലാത്ത ഈ വിഡിയോയിലൂടെ ധ്രുവ് ആരോപണങ്ങളോട് മൗനം പാലിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. അനുപമക്കുള്ള മറുപടിയാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിഷയത്തിൽ വലിയ തോതിൽ വാർത്തകളും വിവാദങ്ങളും പ്രചരിക്കുമ്പോഴും നേരിട്ട് പ്രതികരിക്കാൻ ധ്രുവ് വിക്രം തയാറായിട്ടില്ല. നവാഗതനായ കരൺ അർവിന്ദ് കുമാർ സംവിധാനം ചെയ്യുന്ന 'ബൈസൺ' ആണ് ധ്രുവന്‍റെ പുറത്തുവന്ന അവസാന ചിത്രം.

സമാധാനം സ്വയം കണ്ടെത്തിയെന്നും ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് അനുപമ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്. അടുത്തിടെ ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെയാണ് താന്‍ കടന്നുപോയതെന്നും താരം പറഞ്ഞിരുന്നു. ആ ബന്ധത്തിലുണ്ടായിരുന്നത് സ്നേഹമായിരുന്നില്ലെന്നും തന്നെ നിയന്ത്രിക്കാനായിരുന്നു ശ്രമമെന്നും അനുപമ പറഞ്ഞു. ബന്ധം തുടങ്ങി അല്‍പനാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചുവെന്നും താനായിരുന്നു അത് തുടര്‍ച്ചയായി മുടക്കിയതെന്നും അനുപമ പറഞ്ഞിരുന്നു.

ENGLISH SUMMARY:

Actress Anupama Parameswaran's recent revelations about enduring a two-year period of narcissistic abuse in a past relationship have sparked widespread speculation on social media. Netizens have been actively linking her emotional statements to her rumored former partner, actor Dhruv Vikram. Breaking a year-long silence on Instagram, Dhruv Vikram posted a cryptic, captionless video of ocean waves, which fans are interpreting as his silent response to the swirling controversies. While the public continues to debate whether the actor's post is a direct reply to Anupama's claims, Dhruv has refrained from making any official statement regarding the matter.