Image Credit: Instagram/anupamaparameswaran96

  • രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിലൂടെയാണ് താൻ കടന്നുപോയതെന്നും ബന്ധം കടുത്ത മാനസിക സംഘർഷങ്ങൾക്ക് കാരണമായെന്നും നടി അനുപമ പരമേശ്വരൻ വെളിപ്പെടുത്തി.

പ്രണയ ബന്ധത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറയുകയാണ് നടി അനുപമ പരമേശ്വരന്‍. രണ്ടു വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നു പോയെന്ന് അനുപമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും പുറത്തു കടന്നതിനെ പറ്റിയും അനുപമ സംസാരിച്ചു. രണ്ട് വർഷമായി എല്ലാം ഓകെയാണെന്ന് നടിക്കുകയായിരുന്നുവെന്നും റിലേഷന്‍ഷിപ്പ് ഒരിക്കലും സ്റ്റേബിളായിരുന്നില്ലെന്നും അനുപമ പറഞ്ഞു. 

Also Read: 'രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയി

'പലരും സ്ലട്ട് ഷെയിമിങ് നടത്തുന്നുണ്ടാകും. പക്ഷേ ബോയ്ഫ്രണ്ട് അങ്ങനെ ചെയ്യുന്നത് ആലോചിച്ചു നോക്കൂ. അതും സ്റ്റേജില്‍ കയറുന്നതിന് മുന്‍പ് ബോയ് ഫ്രണ്ട് തന്നെ ഇല്ലാതാക്കുന്നത് ആലോചിച്ച് നോക്കൂ, പർദ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ മാധ്യമപ്രവർത്തകർ എന്തോ ചോദ്യം ചോദിച്ചപ്പോൾ ഞാൻ കരഞ്ഞ് പോയി. അന്ന് കരഞ്ഞതിന് ആളുകൾ എന്നെ കളിയാക്കി. സിമ്പതിക്കു വേണ്ടി എന്നാണ് പറഞ്ഞത്. അന്ന് കരഞ്ഞതിനും പർദ എന്ന സിനിമയും തമ്മിൽ ഒരു ബന്ധവുമില്ല. ഞാൻ ജീവിതത്തിൽ അനുഭവിച്ചതാണ് അതൊക്കെ. ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ എണ്ണിയെണ്ണി പറയാനാകും. അതാണ് നാർസിസ്സ്റ്റിക്ക് അബ്യൂസ്', അനുപമ ധന്യ വര്‍മയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. 

വിവാദത്തിനിടെ ധ്രുവിന്‍റെ ആദ്യപ്രതികരണം; അനുപമയ്ക്കുള്ള മറുപടിയോ!

ഈ സമയത്തുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ പറ്റിയും അനുപമ പറഞ്ഞു. 'റിലേഷന്‍ഷിപ്പ് ഒരിക്കലും സ്ഥിതരയുള്ളതായിരുന്നില്ല. ഒന്നുകിൽ ഹൈ അല്ലെങ്കിൽ ലോ. തർക്കിച്ചും ബഹളം വെച്ചും പോയാൽ അടുത്ത ദിവസം നീ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ലെന്ന് പറയും. പാനിക്ക് അറ്റാക്കുകൾ, ആങ്സൈറ്റി പ്രശ്നങ്ങൾ. ശരീരഭാരം കുറഞ്ഞു. നമ്മുടെ കാലും കൈയ്യുമൊക്കെ വിറക്കുന്ന അവസ്ഥ വന്നു.  ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. സ്ട്രസ് കാരണം കണ്ണ് പിടിച്ച് കൊണ്ടിരിക്കും. ഷൂട്ടിങ് നിര‍ത്തിവച്ചു. ഭാരം കുറഞ്ഞു. എല്ലാ രാത്രിയും കരഞ്ഞു. കണ്ണുനീര്‍ ഗ്രന്ഥി താഴേക്ക് ഇറങ്ങി. ശസ്ത്രക്രിയ നടത്തി. ജീവിതത്തില്‍ ഒരുപാട് പെയിനിലൂടെ പോകുമ്പോള്‍ പാര്‍ട്ണറില്‍ നിന്ന് കരുണ പ്രതീക്ഷിക്കും. പക്ഷേ അതുണ്ടായില്ല' എന്നും അനുപമ പറഞ്ഞു. 

'വിവാഹനിശ്ചയം മുടക്കിയത് ഞാന്‍, എല്ലാത്തിലും നിയന്ത്രണം, സിനിമകളുടെ പ്രമോഷന് പോയില്ല'

നാര്‍സിസിസ്റ്റ് അബ്യൂസാണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു എന്നതിനെ പറ്റിയും അനുപമ സംസാരിച്ചു. കണ്ടുനിന്നവരോട് പറഞ്ഞാലും മനസിലാക്കാന്‍ പരിധിയുണ്ട്. ഇറങ്ങിപോകായിരുന്നില്ലേ എന്നാണ് ചോദിക്കുക. പക്ഷേ ഇതൊരു ചിലന്തിവല പോലെയാണ്. അത് പുറത്ത് നിന്ന് മനസിലാക്കാന്‍ പറ്റില്ലെന്നും അനുപമ പറഞ്ഞു

'ഞാന്‍ വലിയ ശാരീരീക ബുദ്ധിമുട്ടിലൂടെ കടന്നു പോകുമ്പോള്‍ സ്ട്രൈസ് മോശമായി ബാധിക്കുന്നു എന്ന് തോന്നി. അന്ന് ദീര്‍ഘനേരം സംസാരിച്ചു. നിങ്ങള്‍ എന്‍റെ സമാധാനത്തെ ബാധിക്കുന്നു എന്ന് പറഞ്ഞു. നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞ സമയങ്ങൾ ഉണ്ട്. പക്ഷെ അവസാനമായപ്പോൾ എനിക്ക് ജീവിക്കണമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ  ഇറങ്ങിപ്പോരാൻ ശ്രമിച്ചാലും നമ്മളെ വിടില്ല. അവരുടെ സർക്കളിൽ നമ്മളാണ് പ്രശ്നക്കാരിയെന്ന് വരുത്താൻ ശ്രമിച്ചു'.

'പെട്ടെന്നാണ് എന്റെ ചിന്തകൾക്കും അപ്പുറമുള്ള തികച്ചും വിചിത്രമായ കാര്യം കാണേണ്ടി വന്നത്. അതോടെ കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി. കുടുംബം ഇടപെട്ടു. അപ്പോഴും ഞാൻ പറഞ്ഞു എനിക്ക് ഇയാൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന്. ദിവസം മുഴുവന്‍ കരയുകയാണ്. മരിച്ചു പോയാല്‍ എന്ത് സമാധാനമായേക്കുമെന്ന് തോന്നിപ്പോയി. ഭീഷണിപ്പെടുത്തേണ്ടി വന്നു. ഒരു സംഭാഷണത്തില്‍ അവസാന 10 സെക്കന്‍ഡില്‍ മുഖംമൂടി അലിഞ്ഞുവീഴുന്നത് കണ്ടു. എന്തെങ്കിലും ചെയ്യുമ്പോള്‍ പോലും ജീവിതം കാലം വേദനിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനു ശേഷം അവനുവേണ്ടി കണ്ണീരുറ്റിച്ചിട്ടില്ല' എന്നും അനുപമ പറഞ്ഞു. 

ENGLISH SUMMARY:

Actress Anupama Parameswaran has recently opened up about enduring two years of severe narcissistic abuse in a past relationship. She shared that the toxic dynamic caused extreme mental distress, panic attacks, and physical health complications, including a tear gland issue that required surgery. Despite facing public trolling and victim-blaming, she eventually found the strength to break free with the support of her family. Anupama's candid revelations highlight the hidden emotional and physical toll of toxic relationships.