ടോം ഹോളണ്ടിന്‍റെ ‘സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ ലോകമെമ്പാടുമുളള പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. സോണിയുടെയും മാർവലിന്‍റെയും സ്പൈഡർ-മാൻ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 4 ന് സോണി പിക്ചേഴ്സ് പ്രഖ്യാപിച്ചത് പ്രകാരം, സൂപ്പർഹീറോ ചിത്രം ആദ്യ ആറ് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 1.05 ബില്യൺ ഡോളർ കളക്ഷൻ നേടി. ഈ നേട്ടത്തോടെ സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ, ബില്യൺ ഡോളർ ക്ലബ്ബിൽ ഏറ്റവും വേഗത്തിൽ എത്തുന്ന രണ്ടാമത്തെ ചിത്രമായി മാറി. 2019-ൽ 1.2 ബില്യൺ ഡോളർ നേടിയ അവഞ്ചേഴ്സ്: എൻഡ്ഗെയിം മാത്രമാണ് ഇതിന് മുന്നിലുള്ളത്.
മാർവൽ സ്റ്റുഡിയോസും എമി പാസ്കലും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്‍റെ നിർമ്മാണ ബജറ്റ് 225 മില്യൺ ഡോളറാണ്. 2026-ൽ ആഗോളതലത്തിൽ ഒരു ബില്യൺ ഡോളർ ക്ലബ്ബിൽ എത്തുന്ന നാലാമത്തെ ചിത്രമായി ഇതിനോടകം‘ സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ മാറികഴിഞ്ഞു.
സോണിയുടെയും മാർവലിന്‍റെയും സ്പൈഡർ-മാൻ പരമ്പരയിലെ നാലാമത്തെ ചിത്രമായ ‘സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ ജൂലൈ 30-നാണ് റിലീസ് ചെയ്തത്. ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ സംവിധാനം ചെയ്ത് ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേർന്ന് തിരക്കഥയൊരുക്കിയ ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’യിൽ ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കർ അഥവാ സ്പൈഡർ-മാൻ ആയി എത്തുന്നു.
ഡോക്ടർ ഡൂം ആയി റോബര്‍ട്ട് ഡൗണി ജൂനിയര്‍ മാർവൽ യൂണിവേഴ്സിലേക്ക് തിരിച്ചെത്തുമ്പോൾ, സെൻഡയ, ജോൺ ബേൺതൽ, ജേക്കബ് ബാറ്റലോൺ, മൈക്കൽ മാൻഡോ, മാർക്ക് റഫലോ തുടങ്ങിയ പരിചിത മുഖങ്ങളും ചിത്രത്തിലുണ്ട്. സാഡി സിങ്ക്, ട്രാമെൽ ടിൽമാൻ, ലിസ കൊളോൺ-സയാസ്, മാർവിൻ ജോൺസ് II എന്നിവരാണ് ഫ്രാഞ്ചൈസിയിലെ പുതിയ താരങ്ങൾ.